ആധുനിക സൗകര്യങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രത്യേകതകളിവയാണ്

കേരളത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരില്‍ യാഥാര്‍ത്ഥ്യമായത്. ആധുനിക സൗകര്യങ്ങളുള്ള വിമാനത്താവളത്തിന് നിരവധി പ്രത്യേകതകളുമുണ്ട്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ 2,300 ഏക്കറിലാണു ആധുനിക സൗകര്യങ്ങളോടുകൂടിയ വിമാനത്താവളം. 3,050 മീറ്ററാണ് നിലവില്‍ റണ്‍വെയുടെ നീളം. ഇത് 4,000 മീറ്ററായി നീട്ടുന്നതോടെ ജംബോ വിമാനങ്ങൾ ഉൾപ്പടെ കണ്ണൂരിലിറങ്ങും. ഇതോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമാവും കണ്ണൂർ. 97,000 ചതുരശ്രമീറ്റർ വിസ്തീര്‍ണ്ണത്തിൽ ടെര്‍മിനല്‍ ബില്‍ഡിങ്ങ്. 1.05 ലക്ഷം ചതുരശ്രയടിയുളള രാജ്യാന്തര കാര്‍ഗോ കോംപ്ലക്സ്. 24 ചെക്ക് ഇന്‍ കൗണ്ടറുകൾ. 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍. നാല് ഇ-വിസ കൗണ്ടറുകൾ. 16 കസ്റ്റംസ് കൗണ്ടറുകള്‍. സൗകര്യങ്ങള്‍ ഏറെയാണ് വിമാനത്താവളത്തിന്.
20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനാവും. 700 കാറുകളും 200 ടാക്സികളും 25 ബസുകളും പാര്‍ക്ക് ചെയ്യാനാവുന്ന വിശാലമായ വാഹനപാര്‍ക്കിങ്ങ് സൗകര്യവുമുണ്ട്. യാത്രക്കാരെ തൃപ്തിപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ് വിമാനത്താവളത്തിലെ സൗകര്യങ്ങൾ.
Adjust Story Font
16

