ഹര്‍ത്താല്‍ എന്തിനെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി
മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയതാണ്. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങളുമായി ആത്മഹത്യക്ക് ബന്ധമില്ല

ഒരു ന്യായീകണവുമില്ലാത്ത ഹര്‍ത്താല്‍ ആഹ്വാനമാണ് ബി.ജെ.പി നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി. ഹര്‍ത്താല്‍ എന്തിനെന്ന് ബിജെപി വ്യക്തമാക്കണം. ഈ ഹര്‍ത്താലിലൂടെ ബിജെപി സ്വയം അപഹാസ്യരായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയതാണ്. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങളുമായി ആത്മഹത്യക്ക് ബന്ധമില്ല. നാടിന്റെ പുരോഗതിയെക്കുറിച്ചു ബിജെപി കേന്ദ്ര നേതൃത്വത്തിന് ധാരണ ഉണ്ടെങ്കില്‍ ഹര്‍ത്താലിനെതിരെ ഇടപെടണമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
Next Story
Adjust Story Font
16

