വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കത്തി വെക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെച്ചൊല്ലി തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. മതവിശ്വാസങ്ങള്‍ അതേ പടി നിലനില്‍ക്കേണ്ടതുണ്ട്. വിശ്വാസികളെ സംബന്ധിച്ച് ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രധാനമാണ്. അത് പിന്തുടരാനുള്ള ബാധ്യത ഓരോ വിശ്വാസിക്കുമുണ്ടെന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
Next Story
Adjust Story Font
16

