Quantcast

കെ.എസ്.ആർ.ടി.സിയിലെ 3861 എം പാനല്‍ ജീവനക്കാരെ  പിരിച്ചുവിട്ടു

പി. എസ്.സി റാങ്ക് പട്ടികയിലുള്ള 4051 കണ്ടക്ടർമാർക്കുള്ള നിയമന ഉത്തരവും ഇന്ന് നൽകും. താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിടുന്നതോടെ പല ജില്ലകളിലും സർവീസ് മുടങ്ങും. 

MediaOne Logo

Web Desk

  • Published:

    17 Dec 2018 1:22 PM IST

കെ.എസ്.ആർ.ടി.സിയിലെ 3861  എം പാനല്‍ ജീവനക്കാരെ  പിരിച്ചുവിട്ടു
X

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് കെ.എസ്.ആർ.ടി.സി നടപ്പാക്കി. എം പാനലുകാരെ ഇനി ഡ്യൂട്ടിക്ക് അയക്കരുതെന്ന് ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ സര്‍വീസുകള്‍ വെട്ടി കുറയ്ക്കേണ്ടിയും വരും. ഉത്തരവ് നടപ്പിലാക്കിയതോടെ വലിയ സാമ്പത്തിക ബാധ്യത കെ.എസ്.ആർ.ടി.സിക്ക് വന്ന് ചേരുമെന്ന് ഗതാഗതമന്ത്രിയും വ്യക്തമാക്കി.

3861 എം പാനല്‍ കണ്ടക്ടര്‍മാരെയാണ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് പിരിച്ചു വിട്ടത്. ഇവരെ ഇന്ന് സെക്കന്‍ഡ് സ്പെല്‍ മുതല്‍ ഡ്യൂട്ടിക്ക് അയക്കരുതെന്ന് സോണല്‍ ഓഫീസുകള്‍ക്ക് കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് നിന്ന് രാവിലെ 10 മണിക്ക് ശേഷം നിര്‍ദേശം നല്‍കി. സോണല്‍ ഓഫീസുകള്‍ ഇക്കാര്യം എല്ലാം ഡിപ്പോകള്‍ക്കും കൈമാറിയതോടെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കപ്പെട്ടു. ഇത്രയും പേരെ ഒറ്റയടിക്ക് ഒഴിവാക്കിയത് വരും ദിവസങ്ങളില്‍ സര്‍വീസുകള്‍ വെട്ടികുറയ്ക്കുന്നതിലേക്ക് നയിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടല്‍. പ്രതിസന്ധി പരമാവധി കുറയ്ക്കാനായി ലീവിലുള്ള സ്ഥിരം ജീവനക്കാരയടക്കം തിരിച്ചു വിളിക്കുന്ന നടപടികള്‍ കെ.എസ്.ആർ.ടി.സി ആരംഭിച്ചു. പി.എസ്.സി വഴി നിയമനം നടത്തുന്നതോടെ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കപെടുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു

ये भी पà¥�ें- കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ 17ന് മുമ്പ് പിരിച്ചുവിടണമെന്ന് ഹൈക്കോടതി

പുതിയ നിയമനം പി.എസ്.സി വഴി പൂര്‍ത്തിയാക്കിയാലും പരിശീലനം അടക്കം പൂര്‍ത്തിയാകുന്നവരെ സര്‍വീസുകള്‍ വെട്ടി കുറയ്ക്കേണ്ടി വരും. ഹൈക്കോടതി വിധി നടപ്പിലാകുന്നതോടെ നിയമനത്തിന് അഡ് വൈസ് മെമ്മോ ലഭിച്ചവരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് കൂടി വിരമമാവും.

TAGS :

Next Story