വനിതാ മതില്‍ വിഭാഗീയതയുണ്ടാക്കും; മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമെന്ന് എന്‍.എസ്.എസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല അടിസ്ഥാനമാക്കി നിലപാട് സ്വീകരിക്കുമെന്നും സുകുമാരന്‍ നായര്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്. സര്‍ക്കാരിന് ധാര്‍ഷ്ട്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയിലൂടെയാണ് ഇത് പുറത്തുവരുന്നത്. ആരെയും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല അടിസ്ഥാനമാക്കി നിലപാട് സ്വീകരിക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും എന്.എസ്.എസിന് വലുതാണ്. വിശ്വാസം സംരക്ഷിക്കാന്‍ ക്രിയാത്മകമായി ഇടപെടുന്നവരെ സമുദായം പിന്തുണയ്ക്കും. വനിതാ മതിലിനോട് സഹകരിച്ചാല്‍ ബാലകൃഷ്ണപിളളയേയും ഗണേഷ്കുമാറിനേയും എന്‍.എസ്.എസുമായി സഹകരിപ്പിക്കില്ല. വനിതാ മതിലിനോട് സഹകരിക്കുന്നവരെ എന്‍.എസ്.എസ് പുറത്താക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Next Story
Adjust Story Font
16

