Quantcast

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; ലീന മരിയ പോള്‍ മൊഴി നൽകി

ഇന്നലെ രാത്രി രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    18 Dec 2018 7:26 AM IST

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; ലീന മരിയ പോള്‍ മൊഴി നൽകി
X

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസില്‍ പാര്‍ലര്‍ ഉടമ നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകി. ഇന്നലെ രാത്രി രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നുമാണ് നടിയുടെ ആവശ്യം.

അധോലോക നായകൻ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തി ഫോണിൽ വിളിച്ചിരുന്നുവെന്നാണ് നടി പൊലീസിന് നൽകിയ മൊഴി. എഴുതി തയ്യാറാക്കിയ അപേക്ഷയും നടി പൊലീസിന് നൽകി. തന്റെ ജീവന് ഭീഷണിയുണ്ട്. ബിസിനസ് സ്ഥാപനത്തിനും വീടിനും സംരക്ഷണം നൽകണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. തന്റെ ഭർത്താവ് ജയിലിലാണ്. തനിക്ക് തുടർച്ചയായി നിരവധി നമ്പറുകളിൽ നിന്നും ഫോൺ വിളികൾ വരുന്നുണ്ട്. 25 കോടി ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി. വെടിവെപ്പ് കേസിൽ മുംബെ അധോലോകത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും നടി പൊലീസിനോട് ആവശ്യപ്പെട്ടു.

നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കാനാണ് തീരുമാനം. സംഭവത്തിൽ പ്രാദേശിക ഗുണ്ടാ സംഘത്തിന് പങ്കുള്ളതായാണ് പൊലീസ് കരുതുന്നത്. പ്രാദേശിക ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

ये भी पà¥�ें- ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ലീന മരിയ പോളിന്റെ മൊഴിയെടുക്കുന്നത് വൈകും

ये भी पà¥�ें- ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; നടി ലീന മരിയ പോള്‍ ഇന്ന് ഹാജരായേക്കും

TAGS :

Next Story