Quantcast

കെ.എസ്.ആര്‍.ടി.സിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കെ.എസ്.ആ.ര്‍.ടി.സിയെ വിശ്വാസമില്ലെന്നും അഡ്വൈസ് മെമ്മോ കിട്ടിയവരെ ഉടന്‍ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്നലെ മുതല്‍ എംപാനല്‍ ജീവനക്കാരില്ലെന്ന്..

MediaOne Logo

Web Desk

  • Published:

    18 Dec 2018 1:28 PM IST

കെ.എസ്.ആര്‍.ടി.സിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
X

പി.എസ്.സി നിയമനത്തിനുള്ള ഉത്തരവ് നൽകിയവരെ ഇന്നു തന്നെ കെ.എസ്.ആര്‍.ടി.സിയിൽ നിയമിക്കണമെന്ന് ഹൈക്കോടതി. എം പാനൽ ജീവനക്കാരെ പിരിച്ച് വിട്ട് ശേഷിക്കുന്ന ഒഴിവിലേക്ക് രണ്ട് ദിവസത്തിനകം നിയമനം നടത്തണമെന്നും കോടതി ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി. കണ്ടക്ടർമാർക്ക് പരിശീലനം ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

പി.എസ്.സി നിയമന ഉത്തരവ് നല്‍കിയവരെ നിയമിക്കാന്‍ എന്താണ് മടിയെന്ന് കോടതി ചോദിച്ചു. പുതിയ ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ ഒരാഴ്ച വേണമെന്ന് എ.ജി കോടതിയില്‍ പറഞ്ഞു. എന്നാല്‍ അത്തരം പരിശീലനം ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. കെ.എസ്.ആര്‍.ടി.സി ഭരണഘടന ലംഘിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

4071 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു. 240 പേർക്ക് പി.എസ്.സി നിയമന ഉത്തരവ് നൽകിയിട്ടുണ്ടന്നും നടപടികൾ വേഗത്തിലാക്കുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു. താല്‍ക്കാലിക ജീവനക്കാരെ ഇന്നലെ തന്നെ പിരിച്ചു വിട്ട് തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോര്‍പറേഷന്‍ സത്യവാങ്മൂലം നൽകിയത്. എന്നാൽ കെ.എസ്.ആര്‍.ടി.സിയിൽ വിശ്വാസമില്ലെന്നും ഉടൻ തന്നെ നിയമനം നടത്തണമെന്നുമാണ് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.

TAGS :

Next Story