Quantcast

പമ്പയിൽ കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാനാന്തര ബസ് സര്‍വീസുകള്‍ തുടങ്ങി

ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് പുതിയ സർവീസുകൾ ആരംഭിച്ചത്.

MediaOne Logo

Web Desk

  • Published:

    18 Dec 2018 8:00 AM IST

പമ്പയിൽ കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാനാന്തര ബസ് സര്‍വീസുകള്‍ തുടങ്ങി
X

പമ്പയിൽ കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാനാന്തര ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് പുതിയ സർവീസുകൾ ആരംഭിച്ചത്.

തെങ്കാശി, കോയമ്പത്തൂര്‍, പളനി ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ബസുകളുടെ സര്‍വീസുകളാണ് ആരംഭിച്ചത് രാവിലെ ഏഴിനും എട്ടിനുമാണ് തെങ്കാശിയിലേക്കുള്ള ബസ് സർവീസ് 216 രൂപയാണ് ബസ് ചാര്‍ജ്, ആകെ നാല് ബസുകളാണ് ഇവിടെയ്ക്ക് ഉള്ളത്. പുലര്‍ച്ചെ 7.30 നും ഉച്ചക്ക് 2.45 നുമാണ് കോയമ്പത്തൂരിലേക്കുള്ള ബസ്, 391 രൂപയാണ് ബസ് ചാര്‍ജ്. പളനിയിലേക്ക് രാവിലെ ഏഴിനും എട്ടിനും ബസുണ്ട്. 374 രൂപയാണ് ഇവിടേയ്ക്കുള്ള യാത്ര നിരക്ക്. രാത്രി ഏഴിന് അതത് പ്രദേശങ്ങളില്‍ നിന്നും തിരിച്ച് പമ്പയിലേക്കുള്ള ബസ് സര്‍വീസുകൾ ഉണ്ടായിരിക്കും. ഇതിന് പുറമേ ചെന്നൈ, ബംഗളൂരു, കമ്പം തേനി റൂട്ടുകളിലേക്കും ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി കഴിഞ്ഞു.

നിലയ്ക്കലിൽ ഗതാഗത നിയന്ത്രണം ഉണ്ടായതിനാൽ കെ.എസ്.ആർ ടി.സിയുടെ വരുമാനത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. തമിഴ്നാട് ആർ.ടി. സിയുടെ സർവ്വീസ് കൂടി ഇല്ലാത്തതിനാലാണ് കെ.എസ്.ആർ.ടി.സി പുതിയ സർവീസുകൾ ആരംഭിച്ചിരിയ്ക്കുന്നത്.എന്നാൽ എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ടത് നിരവധി സർവീസുകളെയും ബാധിച്ചിട്ടുണ്ട്.പല ഡിപ്പോകളിൽ നിന്നും സ്ഥിരം ജീവനക്കാരെ എത്തിച്ചാണ് കെ.എസ്.ആര്‍.ടി.സി ഇപ്പോൾ സർവീസ് നടത്തുന്നത്. .

TAGS :

Next Story