2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായിരിക്കും- ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ
ഹർത്താൽ ദിനത്തിൽ കടകൾ തുറക്കാനും ബസുകൾ സർവീസ് നടത്താനും ഇന്ന് ചേര്‍ന്ന വ്യാപാരി സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി

ഇനി മുതല്‍ ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വ്യാപാരി-വ്യാവസായി-വാണിജ്യ കൂട്ടായ്മ. ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറക്കുകയും സ്വകാര്യ ബസുകളടക്കമുള്ളവ സര്‍വീസ് നടത്തുകയും ചെയ്യും. ജനുവരി 8,9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിനോടുള്ള നിലപാട് പിന്നീട് തീരുമാനിക്കും. എന്നാല്‍ വ്യാപാരികള്‍ സ്വന്തം നിലക്ക് കടയടപ്പ് സമരം നടത്തില്ലെന്ന് ഉറപ്പ് പറയാന്‍ കൂട്ടായ്മയ്ക്കായില്ല.
36 സംഘടനകള്‍ ചേര്‍ന്നാണ് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മക്ക് രൂപം നല്‍കിയത്. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാനാണ് പ്രധാന തീരുമാനം. കൂട്ടായ്മയുടെ തീരുമാനം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളേയും അറിയിക്കും. തുടര്‍ന്ന് വിപുലമായ യോഗം അടുത്ത മാസം ആദ്യം തൃശൂരില്‍ ചേരും. ഇതിലായിരിക്കും ദേശീയ പണിമുടക്കിനോട് സഹകരിക്കണമോയെന്ന് തീരുമാനിക്കുക. അതേ സമയം വ്യാപാരികള്‍ കടയടപ്പ് സമരം ഭാവിയില്‍ നടത്തുമോയെന്ന ചോദ്യത്തിന് വ്യക്തത വരുത്താന്‍ നേതൃത്വത്തിനായില്ല. മിന്നല്‍ ഹര്‍ത്താലുകളാണ് പ്രധാനമായും ഒഴിവാക്കേണ്ടതെന്നായിരുന്നു സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതി യോഗത്തിലെടുത്ത നിലപാട്.
Adjust Story Font
16

