Quantcast

രാജ്യത്തെ ന്യൂനപക്ഷങ്ങളോട് പൊലീസ് പെരുമാറുന്നത്  വിവേചനപരമായെന്ന് പഠനറിപ്പോര്‍ട്ട്

ഇന്ത്യയിലെ എട്ട് നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ശ്രദ്ധേയമായ കണ്ടെത്തലുകളുള്ളത്

MediaOne Logo

Web Desk

  • Published:

    20 Dec 2018 7:31 AM IST

രാജ്യത്തെ ന്യൂനപക്ഷങ്ങളോട് പൊലീസ് പെരുമാറുന്നത്  വിവേചനപരമായെന്ന് പഠനറിപ്പോര്‍ട്ട്
X

ഇന്ത്യയില്‍ മുസ്‌ലിംകളോട് പൊലീസ് വിവേചനപരമായ പെരുമാറുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ‘കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ഷ്യേറ്റീവും’ ‘ക്വില്‍ ഫൌണ്ടേഷനും’ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. വിശ്വാസ്യത തെളിയിക്കാന്‍ ഇരട്ടി അധ്വാനം നടത്തേണ്ടി വരുന്നതായി മുസ്‍‍‍ലിം പൊലീസ് ഉദ്യോഗസ്ഥരും റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തുന്നു. റിപ്പോര്‍ട്ടിന്‍റെ മലയാളം പതിപ്പ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.

ഇന്ത്യയിലെ 8 നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ശ്രദ്ധേയമായ കണ്ടെത്തലുകളുള്ളത്. പൊലീസിന്‍റെ മുസ്‍‍‍ലിംകളോടുള്ള പെരുമാറ്റം, മുസ്‍‍‍ലിംകളുടെ പൊലീസ് അനുഭവം, മുസ്‍‍‍‍‍‍‍ലിം പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പഠനം. വിവേചനം അനുഭവപ്പെടുന്നു എന്നതാണ് പഠനത്തില്‍ ലഭിച്ച രാജ്യവ്യാപകമായുള്ള പ്രതികരണം. മുസ്‍‍ലിം പ്രശ്നങ്ങളില്‍ നീതി പൂര്‍വകമായ ഇടപെടലിന് കഴിയാത്ത തരത്തില്‍ പാര്‍ശ്വവത്കരണം അനുഭവിക്കുന്നതായി പല പൊലീസ് ഉദ്യോഗസ്ഥരും പഠനത്തില്‍ വെളിപ്പെടുത്തിയെന്ന് ഗവേഷകര്‍ പറഞ്ഞു.

ക്വില്‍ ഫൌണ്ടേഷന്‍ പ്രതിനിധി ഫവാസ് ഷാഹിന്‍, ബീമാപള്ളി വെടിവെയ്പ് കേസ് നടത്തിയ ഇസ്ഹാഖ്, ദേശീയ ഗാന കേസില്‍ അറസ്റ്റിലായ സല്‍മാന്‍, വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഷാഹുല്‍ അമ്പലത്ത് തുടങ്ങിയവരും പൌരാവകാശ പ്രവര്‍ത്തകരും തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ പങ്കെടുത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ പ്രസിഡന്‍റ് പി.എം സ്വാലിഹ് അധ്യക്ഷതവഹിച്ചു.

TAGS :

Next Story