കെ.എസ്.ആർ.ടി.സിയിൽ പുതിയ കണ്ടക്ടർമാരുടെ നിയമന നടപടികൾ ആരംഭിച്ചു
പി. എസ്.സി അഡ്വൈസ് മെമ്മോ നല്‍കിയവരെ ഉടന്‍ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ നിയമനം വേഗത്തിലാക്കിയത്.

കെ.എസ്.ആർ.ടി.സിയിൽ പുതിയ കണ്ടക്ടർമാരുടെ നിയമന നടപടികൾ ആരംഭിച്ചു. എം.ഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുമെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. പി. എസ്.സി അഡ്വൈസ് മെമ്മോ നല്‍കിയവരെ ഉടന്‍ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ നിയമനം വേഗത്തിലാക്കിയത്.
പി.എസ്.സി വഴി അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർത്ഥികളെ 2 ദിവസത്തിനുളളിൽ നിയമിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് ഹാജരായവരെ 4 ബാച്ചുകളിലായി തിരിച്ചായിരുന്നു നിയമന ഉത്തരവ് നൽകിയത്. പുതിയതായി എത്തിയവർക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടർ ലൈസൻസ് നൽകുമെന് എം.ഡി ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു.
പരോക്ഷമായി യൂണിയനുകളെയും വിമർശിച്ച തച്ചങ്കരി ,സ്വാധീനം ഉപയോഗിച്ച് ആർക്കും കെ.എസ്.ആർ.ടി.സിയിൽ കയറി പറ്റാമെന്ന് കരുതേണ്ടെന്നും വ്യക്തമാക്കി. പാലക്കാട് നെന്മാറ സ്വദേശി എ.സലീമാണ് ആദ്യ നിയമനം നേടിയത്. നേരിട്ട് ഡിപ്പോകളിലേക്കാണ് എല്ലാവരുടെയും നിയമനം. ഒരാഴ്ച കൊണ്ട് പരിശീലനം പുർത്തിയാക്കി സ്വതന്ത്ര ചുമതല നൽകും.
Adjust Story Font
16

