മേധാ പട്കര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
അനുമതി നിഷേധിച്ചിട്ടില്ലെന്നും സമയം മാറ്റുകമാത്രമാണുണ്ടയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

പ്രമുഖ സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച അനുമതി നിഷേധിച്ചു. ഇന്ന് വൈകുന്നേരം 4:30ന് കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നത്. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് മേധ. ദേശീയ പാതാ വികസനവുമയി ബന്ധപ്പെട്ട ചർച്ചക്കായിരുന്നു കൂടുക്കാഴ്ച നിശ്ചയിച്ചിരുന്നത്.
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സംയുക്ത സമരസമിതി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യാനായിരുന്നു മേധ കേരളത്തിലെത്തിയത്. സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടുകയും ഇന്ന് വൈകുന്നേരം 4:30ന് കൂടിക്കാഴ്ചക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് തിരക്കിട്ട പരിപാടികളുണ്ടെന്നും അതിനാൽ കാണാൻ കഴിയില്ലെന്നും ഉച്ചയോടെ അറിയിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരന്ന് പ്രതിഷേധിച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സമാന സാഹചര്യമാണ് ഇവിടെ ഉണ്ടായതെന്ന് മേധാ പട്കർ പറഞ്ഞു. എന്നാൽ അനുമതി നിഷേധിച്ചിട്ടില്ലെന്നും സമയം മാറ്റുകമാത്രമാണുണ്ടയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Adjust Story Font
16

