നോര്‍ത്ത് ലോജിസ്റ്റിക് ഹബ്ബിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
പദ്ധതിക്കായി തിരുവനന്തപുരം മംഗലപുരം പഞ്ചായത്തില്‍ 60 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള നോര്‍ത്ത് ലോജിസ്റ്റിക് ഹബ്ബിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്കായി തിരുവനന്തപുരം മംഗലപുരം പഞ്ചായത്തില്‍ 60 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. മതിയായ ചര്‍ച്ചകള്‍ നടത്താതെയാണ് സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് സർക്കാർ സർവെ നടത്തിയതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
മംഗലപുരം മതുല്‍ വിഴിഞ്ഞം വരെയാണ് ആറു വരി പാത നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോള്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും വ്യാപാര വാണിജ്യ സാധ്യതകൾ ഫലപ്രദമാക്കുകയുമാണ് ലക്ഷ്യം . ഗ്രാമപ്രദേശങ്ങളിലൂടെ കടന്നു പോകുന്ന രീതിയിലാണ് പദ്ധതി.രണ്ട് ലോജിസ്റ്റിക് ഹബ്ബുകളും പദ്ധതിയുടെ ഭാഗമാണ്. മംഗലപുരത്ത് നോര്‍ത്ത് ലോജിസ്റ്റിക് ഹബ്ബിനായി മാത്രം 60 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.
ഇത്തരത്തില്‍ ഭൂമി ഏറ്റെടുത്താല്‍ 300 ഓളം കുടുംബങ്ങള്‍ക്കാണ് കിടപ്പാടം നഷ്ടപ്പെടുന്നത്. ഇതോടെ മംഗലപുരം പഞ്ചായത്തിലെ കാരമൂട് വാര്‍ഡ് തന്നെ ഇല്ലാതാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Adjust Story Font
16

