കുന്നംകുളം ഓഹരി തട്ടിപ്പ്; ഇരയായവരില്‍ വൈദികരും
കൂടുതല്‍ പേരെ ഓഹരി ഉടമകളാക്കി തട്ടിപ്പ് നടത്താന്‍ വൈദികരെ കൂടി ഇരയാക്കുകയായിരുന്നുവെന്നാണ് സൂചന.

തൃശൂര്‍ കുന്നംകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.ആര്‍.ഡി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പിനിരയായവരില്‍ വൈദികരും. 66 വൈദികര്‍ തട്ടിപ്പിനിരയായതാണ് വിവരം. കൂടുതല്‍ പേരെ ഓഹരി ഉടമകളാക്കി തട്ടിപ്പ് നടത്താന്‍ വൈദികരെ കൂടി ഇരയാക്കുകയായിരുന്നുവെന്നാണ് സൂചന.
ഇത് ഫാദര്‍ ജേക്കബ് തൈക്കാട്ടില്‍. തൃശൂര്‍ നഗരത്തിലെ വൈദിക മന്ദിരത്തിലാണ് താമസം. തന്റെ കാലശേഷം സമ്പാദ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കാനാണ് ഫാദറിന്റെ തീരുമാനം. ഇക്കാര്യം അദ്ദേഹം വില്‍പത്രത്തില്‍ എഴുതിവയ്ക്കുകയും ചെയ്തു. പക്ഷെ ആ സമ്പാദ്യം ഇന്ന് ബി.ആര്‍.ഡി ഗ്രൂപ്പിന്റെ ചില ഓഹരികള്‍ മാത്രമാണ്.
മുന്‍പ് തന്റെ മുന്നില്‍ വന്നാല്‍ ഇരിക്കാന്‍ പോലും തയ്യാറാവാതിരുന്ന സ്ഥാപന മേധാവികളെ ഇപ്പോള്‍ ഫോണില്‍ പോലും കിട്ടുന്നില്ലെന്ന് ഫാദര്‍ പറയുന്നു. ഫാദറിന്റെ അതേ അഭിപ്രായങ്ങള്‍ തന്നെയായിരുന്നു തട്ടിപ്പിനിരയായ മറ്റ് ഭൂരിഭാഗം വൈദികര്‍ക്കും മീഡിയവണിനോട് പറയാനുണ്ടായിരുന്നത്.
ये à¤à¥€ पà¥�ें- കോടിക്കണക്കിന് രൂപയുടെ ഓഹരി തട്ടിപ്പ്; വഞ്ചിതരായത് കമ്പനി മാനേജ്മെന്റിന്റെ വ്യാജ വാഗ്ദാനത്തില്‍
Adjust Story Font
16

