പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി

- Published:
22 Dec 2018 8:39 PM IST

പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു വിവാഹം. വിവാഹ വിവരം മുഹമ്മദ് മുഹ്‌സിന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും മുഹമ്മദ് മുഹ്‌സിന്‍ പങ്കുവച്ചിട്ടുണ്ട്. വധു ഗവേഷക വിദ്യാര്‍ത്ഥിയാണ്.
ഫേസ്ബുക്ക് പോസ്റ്റ്
‘നിക്കാഹ്: ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം. ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക് പോകേണ്ടതിനാൽ പലരെയും അറിയിക്കാൻ കഴിഞ്ഞിട്ടില്ല.
ലളിതമായ ചടങ്ങുകളോടെ, യു പി യിലെ ബൽറാംപൂരിൽ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ഒപ്പം..’
Next Story
Adjust Story Font
16
