ശബരിമലയിലേക്ക് രണ്ടാം സംഘം ഉടന്‍ പുറപ്പെടുമെന്ന് മനിതി അംഗം അമ്മിണി
അയ്യപ്പ ദര്‍ശനമെന്ന ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറില്ല. പ്രതിഷേധക്കാരെ നീക്കം ചെയ്ത് ദര്‍ശനത്തിന് സൌകര്യം ഒരുക്കണമെന്നും അമ്മിണി ആവശ്യപ്പെട്ടു

ശബരിമലയിലേക്ക് രണ്ടാം സംഘം ഉടന്‍ പുറപ്പെടുമെന്ന് മനിതി അംഗം അമ്മിണി മീഡിയാവണിനോട് പറഞ്ഞു. അയ്യപ്പ ദര്‍ശനമെന്ന ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറില്ല. പ്രതിഷേധക്കാരെ നീക്കം ചെയ്ത് ദര്‍ശനത്തിന് സൌകര്യം ഒരുക്കണമെന്നും അമ്മിണി ആവശ്യപ്പെട്ടു.
ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതിയുടെ ആദ്യ സംഘത്തെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ദര്‍ശനം നടത്തിയ ശേഷമേ മടങ്ങൂ എന്നാണ് യുവതികളുടെ നിലപാട്. 11 യുവതികളില്‍ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്.
പമ്പ ഗണപതി കോവിലില്‍ പൂജാരിമാര്‍ യുവതികള്‍ക്ക് കെട്ട് നിറച്ചുനല്‍കാന്‍ വിസമ്മതിച്ചതോടെ യുവതികള്‍ സ്വയം കെട്ടുനിറക്കുകയായിരുന്നു. പൊലീസ് സുരക്ഷയില്‍ എത്തിയ ഇവരെ പമ്പ ഗാര്‍ഡ് റൂം കഴിഞ്ഞുള്ള അയ്യപ്പസ്വാമി റോഡിന് സമീപത്ത് പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതിനിടെ മനിതി സംഘത്തിലെ പ്രതിനിധിയായ സെല്‍വിയുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു.
Adjust Story Font
16

