Quantcast

ഇനി വേണ്ട ഹര്‍ത്താലുകള്‍; താഴേ തട്ടില്‍ പ്രചരണം നടത്താന്‍ വ്യാപാരികള്‍

വ്യാപാരവ്യവസായി ഏകോപന സമിതിയുടേയും, ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായ സമിതിയുടേയും പിന്തുണയിലാണ് യോഗങ്ങള്‍

MediaOne Logo

Web Desk

  • Published:

    24 Dec 2018 4:39 PM IST

ഇനി വേണ്ട ഹര്‍ത്താലുകള്‍; താഴേ തട്ടില്‍ പ്രചരണം നടത്താന്‍ വ്യാപാരികള്‍
X

ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലന്ന തീരുമാനം നടപ്പിലാക്കാന്‍ വ്യാപാരികള്‍ പ്രദേശിക അടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് അടക്കമുള്ള ജില്ലകളില്‍ യോഗങ്ങള്‍ പൂര്‍ത്തിയായി. മുഴുവന്‍ വ്യാപാരികളെയും പ്രാദേശികാടിസ്ഥാനത്തില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് യോഗം.

ഓരോ പ്രദേശത്തും യോഗം ചേര്‍ന്ന് ഹര്‍ത്താല്‍ വിമുക്ത പ്രദേശമാണിതന്ന് പ്രഖ്യാപിക്കുകയാണ് വ്യാപാരികളുടെ ലക്ഷ്യം. കൂടുതല്‍ വ്യാപാരികളും വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളായതിനാല്‍ ഹര്‍ത്താലിനെതിരായ നിലപാട് മറികടക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന നേത്യത്വം കരുതുന്നത്. നിര്‍ബന്ധപൂര്‍വ്വം കടകളടപ്പിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടാനാണ് കൊടുവള്ളിയില്‍ ചേര്‍ന്ന വ്യാപാരികളുടെ യോഗത്തിന്റെ തീരുമാനം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വ്യാപാരവ്യവസായി ഏകോപന സമിതിയുടേയും, ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായ സമിതിയുടേയും പിന്തുണയിലാണ് യോഗങ്ങള്‍. മോട്ടോര്‍ തൊഴിലാളികളും വ്യാപാരികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.

TAGS :

Next Story