കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വര്‍ദ്ധനവ്; ഏഴ് കോടിയിലധികം രൂപ കഴിഞ്ഞ ദിവസത്തെ വരുമാനം
ആറ് മുതല്‍ ഏഴ് കോടിവരെയാണ് സാധാരണ ലഭിക്കാറുള്ളത്

എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി നിലനില്‍ക്കുമ്പോഴും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ വര്‍ധന. സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയ കഴിഞ്ഞ ദിവസം ഏഴ് കോടിയിലധികം രൂപ വരുമാനം ലഭിച്ചിരുന്നു. ആറ് മുതല്‍ ഏഴ് കോടിവരെ വരുമാനം ലഭിച്ചിരുന്നിടത്താണ് വരുമാനം ഉയര്‍ത്താന്‍ കെ.എസ്.ആര്‍.ടി.സിക്കായത്.
സര്‍വീസുകള്‍ വെട്ടിച്ചുരുക്കുമ്പോഴും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ഉയരുകയാണ്. 7 കോടി മുപ്പത്തി രണ്ട് ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസത്തെ വരുമാനം. മൂന്ന് സോണുകളിലും കഴിഞ്ഞ ദിവസവും സര്‍വീസ് വെട്ടിച്ചുരുക്കിയിരുന്നു. ഇന്ന് 261 സര്‍വീസാണ് മുടങ്ങിയിരിക്കുന്നത്. എറണാകുളം സോണിലാണ് ഏറ്റവും അധികം സര്‍വീസ് മുടങ്ങിയിരിക്കുന്നത്. 125 സര്‍വീസുകളാണ് എറണാകുളം സോണില്‍ ഇന്ന് മുടങ്ങിയത്. അതേ സമയം കോഴിക്കോട് സോണ്‍ പൂര്‍വ സ്ഥിതിയിലേക്ക് വരികയാണെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ഇന്ന് 26 സര്‍വീസ് മാത്രമാണ് കോഴിക്കോട് മുടങ്ങിയത്. ഉള്ള സര്‍വീസ് കൃത്യതയോടെ ഡിപ്പോകള്‍ കൈകാര്യം ചെയ്യുന്നതാണ് വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായി കെ.എസ്.ആര്‍.ടി.സി ചൂണ്ടി ക്കാണിക്കുന്നത്. പമ്പാ സര്‍വീസില്‍ കഴിഞ്ഞ ദിവസം 80 ലക്ഷം രൂപ വരുമാനം ലഭിച്ചു.
Adjust Story Font
16

