മല കയറാനില്ലെന്ന് യുവതികള്‍ അറിയിച്ചതായി പൊലീസ്
മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോൾ ദർശനത്തിന് തടസമുണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് ഇരുവരും മടങ്ങിപ്പോകുന്നത്.

ശബരിമല ദര്‍ശനം വേണ്ടെന്ന് വെച്ച് മടങ്ങിപ്പോകുമെന്ന് കനക ദുർഗയും ബിന്ദുവും അറിയിച്ചെന്ന് പൊലീസ്. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോൾ ദർശനത്തിന് തടസമുണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് ഇരുവരും മടങ്ങിപ്പോകുന്നത്.
വീട്ടുകാരുമായി ആലോചിച്ച ശേഷം എങ്ങോട്ട് പോകുമെന്ന കാര്യത്തിൽ ഇരുവരും തീരുമാനമെടുക്കും. ശബരിമല ദർശനം നടത്തണമെന്ന നിലപാടിൽ ബിന്ദുവും, കനക ദുർഗ്ഗയും ഉറച്ചു നിന്നത് പൊലീസിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
കോട്ടയം ഡി.വൈ.എസ്.പി ശ്രീകുമാർ ഇരുവരുമായി കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഒന്നര മണിക്കൂർ ചർച്ച നടത്തി. തിരക്ക് പരിഗണിച്ച് ശബരിമലയിലേക്ക് തിരിച്ച് പോകുന്നതിന് സുരക്ഷ നൽകാനാകില്ലെന്ന് ഇരുവരേയും പൊലീസ് അറിയിച്ചു. ഡിസ്ചാർജ് ചെയ്ത് കഴിഞ്ഞാൽ ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് മടക്കി അയക്കാൻ പൊലീസ് സുരക്ഷ ഒരുക്കും .
മകരവിളക്കിനായി ശബരിമല നട തുറക്കുമ്പോൾ ദർശനത്തിന് തടസ്സമുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് മടങ്ങി പോകാൻ ഇവർ തയ്യാറായതെന്ന് പൊലീസ് പറയുന്നു.
വീട്ടിലേക്ക് മടങ്ങിപ്പോയാൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ആശങ്ക കനകയും ബിന്ദുവും പ്രകടിപ്പിച്ചു. അതിനാൽ വീട്ടുകാരുമായി ആലോചിച്ച ശേഷമായിരിക്കും എങ്ങോട്ട് പോകുമെന്ന കാര്യത്തിൽ ഇരുവരും തീരുമാനമെടുക്കുക. ഇതിന്റെ അടിസ്ഥാനത്തിലാകും പൊലീസിന്റെ തുടർ നടപടി. അതിനിടെ ഇന്നലെ മെഡിക്കൽ കോളേജിൽ വച്ച് കനകയെയും ബിന്ദുവിനെയും ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ച മൂന്ന് വനിതകൾ ഉൾപ്പെടെ ആറ് ശബരിമല കർമ്മസമിതി പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു.
Adjust Story Font
16

