കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം
അബൂദബിയില്‍ നിന്നെത്തിയ പിണറായി സ്വദേശി മുഹമ്മദ് ഷാനില്‍ നിന്നാണ് 2 കിലോ സ്വര്‍ണം പിടികൂടിയത്

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം. അബൂദബിയില്‍ നിന്നെത്തിയ പിണറായി സ്വദേശി മുഹമ്മദ് ഷാനില്‍ നിന്നാണ് 2 കിലോ സ്വര്‍ണം പിടികൂടിയത്. ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇയാളെ റവന്യു ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറി. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമായാണ് സ്വര്‍ണക്കടത്ത് പിടികൂടുന്നത്.
Next Story
Adjust Story Font
16

