Quantcast

ദേശീയപാത വികസനത്തിനായി മഖാമിനോട് ചേര്‍ന്ന കല്ല് സ്വമേധയാ മാറ്റിക്കൊടുത്ത് മഹല്ല് കമ്മിറ്റി

പാലക്കാട്- കോഴിക്കോട് ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് നാട്ടുകല്‍ മഖാമിനോട് ചേര്‍ന്നുള്ള മീസാന്‍കല്ലിന്റെ ഭാഗം മാറ്റി സ്ഥാപിക്കാന്‍ മഹല്ല് കമ്മിറ്റി സ്വമേധയാ തയ്യാറായത്. 

MediaOne Logo

Web Desk

  • Published:

    26 Dec 2018 7:46 AM IST

ദേശീയപാത വികസനത്തിനായി മഖാമിനോട് ചേര്‍ന്ന കല്ല് സ്വമേധയാ മാറ്റിക്കൊടുത്ത് മഹല്ല് കമ്മിറ്റി
X

ദേശീയപാത വികസനത്തിനായി മഖാമിനോട് ചേര്‍ന്ന കല്ല് സ്വമേധയാ മാറ്റിക്കൊടുത്ത് മഹല്ല് കമ്മിറ്റി. പാലക്കാട് -കോഴിക്കോട് ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് നാട്ടുകല്‍ മഖാമിനോട് ചേര്‍ന്നുള്ള മീസാന്‍കല്ലിന്റെ ഭാഗം മാറ്റി സ്ഥാപിക്കാന്‍ മഹല്ല് കമ്മിറ്റി സ്വമേധയാ തയ്യാറായത്. മഹല്ല് കമ്മിറ്റിയുടെ തീരുമാനത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന മഖാം ഉറൂസ് ചടങ്ങ് അടക്കമുള്ള പ്രശസ്തമായ ആരാധനാ കേന്ദ്രമാണ് കോഴിക്കോട് പാലക്കാട് ദേശീയപാതയോരത്തുള്ള നാട്ടുകല്‍ മഖാം. കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളില്‍ നിന്നെത്തുന്നവരാണ് നാട്ടുകല്‍ മഖാമില്‍ പ്രാര്‍ത്ഥന നടത്തുന്നവരില്‍ അധികവും. നാട്ടുകല്‍ വലിയുല്ലാഹി അന്ത്യവിശ്രമം കൊള്ളുന്ന മഖാമിന് സമീപത്ത് വലിയ മീസാന്‍ കല്ല് സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകല്‍ എന്ന സ്ഥലപ്പേരിന് കാരണം ഈ കല്ലാണെന്നും പഴമക്കാര്‍ പറയുന്നു. ദേശീയ പാത വികസനത്തിനായി ഈ കല്ലിന്റെ ഒരുഭാഗം എടുത്തുമാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ നാടിന്റെ വികസനത്തിനായി അത് മാറ്റാന്‍ മഹല്ല് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പവിത്രതയും വിശ്വാസവും നഷ്ടപ്പെടുത്താതെ കല്ല് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഏറെ പേരുകേട്ട സ്ഥലമാണ് നാട്ടുകല്ലും സമീപപ്രദേശങ്ങളും. ഇവിടെ നാടിന്റെ വികസനത്തിനൊപ്പം നില്‍ക്കാനായി മഹല്ല് കമ്മിറ്റി എടുത്ത തീരുമാനം പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

TAGS :

Next Story