ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് സര്‍ക്കാരിന് വാശിയില്ലെന്ന് കടകംപള്ളി
സാമൂഹ്യവിരുദ്ധര്‍ തടയുന്നതുകൊണ്ടല്ല യുവതികളെ പ്രവേശിപ്പിക്കാത്തത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാരിന് വാശിയില്ലെന്ന് ദേവസ്വം മന്ത്രി. വാശിയുണ്ടായിരുന്നെങ്കില്‍ യുവതികള്‍ക്ക് സന്നിധാനത്ത് എത്താമായിരുന്നു. ചട്ടമ്പിമാര്‍ ശരണം വിളിക്കുന്നത് കൊണ്ടാണ് യുവതികള്‍ക്ക് മല കയറാനാകാത്തതെന്ന് കരുതേണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
യുവതീ പ്രവേശന വിഷയത്തില്‍ ഒരിയ്ക്കല്‍ കൂടി നിലപാട് വ്യക്തമാക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെയ്തത്. യുവതികള്‍ എത്തുമ്പോള്‍ ചില ചട്ടമ്പികള്‍ പ്രതിഷേധിയ്ക്കുന്നതുകൊണ്ടല്ല അവര്‍ കയറാതിരിയ്ക്കുന്നത്. അങ്ങനെ സംഘപരിവാറുകാര്‍ വിചാരിയ്ക്കണ്ട. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വാശിയില്ലെന്നും കടകംപള്ളി ആവര്‍ത്തിച്ചു.
ആക്ടിവിസം കാണിയ്ക്കാനുള്ള സ്ഥലമല്ല ശബരിമല. അത്തരക്കാരെ സര്‍ക്കാര്‍ അനുകൂലിയ്ക്കില്ല. എന്നാല്‍ ശബരിമലയില്‍ എത്തുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്ന എല്ലാവരും ആക്ടിവിസ്റ്റുകളാണെന്ന് ധരിയ്ക്കാന്‍ സാധിയ്ക്കില്ല. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയ്ക്ക് എല്ലാ അധികാരങ്ങളുണ്ടെന്നാണ് തന്റെ ബോധ്യം. അതില്ലെന്ന് ഹൈക്കോടതി പറഞ്ഞാല്‍ തന്റെ ധാരണമാറ്റാന്‍ തയ്യാറാണ്. നിലവില്‍, ശബരിമലയിലെ എല്ലാകാര്യങ്ങളിലും അവര്‍ക്ക് ഇടപെടാനുള്ള അധികാരം ഹൈക്കോടതി അവര്‍ക്ക് നല്‍കിയിട്ടുണ്ട്.
സുപ്രിം കോടതി വിധി വന്നതു മുതല്‍ ശബരിമലയെ കലാപഭൂമിയാക്കാനാണ് ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ ശ്രമിയ്ക്കുന്നത്. ഇത് നടക്കാത്തത്, സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ കൊണ്ടാണെന്നും കടകംപള്ളി പറഞ്ഞു.
Adjust Story Font
16

