ബംഗളൂരു, ന്യൂയോര്‍ക്ക് പൊലീസുകാരെ പിടിച്ചുകെട്ടി, ഇനി കേരള പൊലീസിന്റെ കണ്ണ് നേപ്പാളിലാണ്
നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് മാത്രമാണ് കേരള പോലീസ് ഫേസ്ബുക് പേജ് ഇന്ന് ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്നത്.

കിടുക്കന്‍ ട്രോളുകളും തകര്‍പ്പന്‍ മറുപടികളുമായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് സോഷ്യല്‍ മീഡിയ കീഴടക്കിയിട്ട് കുറച്ചു കാലങ്ങളായി. ഫേസ്ബുക്ക് ലൈക്കുകളുടെ കാര്യത്തില്‍ ബംഗളൂരു പൊലീസിനെയും ന്യൂയോര്‍ക്ക് പൊലീസിനെയും പിന്തള്ളി ചിരിച്ചു നില്‍ക്കുന്ന കേരള പൊലീസിന്റെ മുഖം ആരും മറന്നിട്ടുണ്ടാകില്ല. നേപ്പാള്‍ പൊലീസിനെയാണ് അടുത്തതായി പൊലീസ് നോട്ടമിട്ടിരിക്കുന്നത്. വീണ്ടും പിന്തുണക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് ഫേസ്ബുക്ക് പേജിലിട്ടിരിക്കുന്ന ട്രോളും കുറിപ്പും വൈറലാണ്. ചട്ടമ്പിനാടിലെ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫോട്ടോയോട് കൂടിയാണ് രസകരമായ ട്രോളൊരുക്കിയിരിക്കുന്നത്.
പോസ്റ്റിന് താഴെ കലക്കന്‍ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ''സാറേ..ലൈക്കൊക്കെ കൂടി..പേജിന്റെ സ്ഥിരം കമന്റ് തൊഴിലാളിയായ എനിക്കൊരു ഐഡന്റിറ്റി കാർഡെങ്കിലും തന്നൂടെ'' എന്ന കമന്റിന് പെന്‍ഷന്‍ ചോദിക്കരുതെന്നായിരുന്നു പൊലീസുകാരുടെ മറുപടി. വേണ്ടി വന്നാൽ ബംഗാളികളെ ഇറക്കി like അടിപ്പിക്കും മ്യാമൻമാർ ഞങ്ങടെ മുത്താണ്, കട്ട താടിയും മീശയും വരാൻ ഒരു വഴി പറഞ്ഞു തന്നാൽ ഞാനും എന്റെ ഫ്രെണ്ട്സും ful സപ്പോർട്ട് ചെയ്യും എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് മാത്രമാണ് കേരള പോലീസ് ഫേസ്ബുക് പേജ് ഇന്ന് ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്നത്. സംസ്‌ഥാന പോലീസ് എഫ്.ബി പേജുകളിൽ ന്യൂയോർക്ക് പോലീസിനെയും ക്യൂൻസ്ലാൻഡ് പോലീസിനെയുമെക്കെ പിന്നിലാക്കി കുതിക്കുന്ന നമ്മുടെ പേജിനു മുന്നിലുള്ളത് ഇനി നേപ്പാൾ പോലീസാണ്. ഏവർക്കും ഉപകാരപ്രദമാകുന്ന തരത്തിൽ, സൗഹാർദ്ദപരമായി നിർദ്ദേശങ്ങളും, മുന്നറിയിപ്പുകളും പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ ഈ മാധ്യമത്തിലൂടെ കഴിയുന്നുവെന്നത് ഞങ്ങളെ സംബന്ധിച്ച് സന്തോഷകരമായ കാര്യമാണ്. മെസ്സേജുകളിലൂടെ ഞങ്ങളുമായി സംവദിക്കുന്നവർക്കും എത്രയും വേഗം മറുപടി നല്കാൻ ഞങ്ങൾക്കാകുന്നുണ്ട്.
ഞങ്ങളോടൊപ്പം നിൽക്കുന്ന നിങ്ങളുടെ കൂട്ടം കൂടും തോറും ഞങ്ങളുടെ സേവന മേഖലയുടെ വ്യാപ്തി വർധിക്കുന്നു എന്നത് ഓർക്കുക . ഒരുമിച്ചു തന്നെ നമുക്ക് മുന്നേറാം. കേരളം ഒന്നായി നിന്നാൽ നമ്മൾ എത്താൻ പോകുന്നത് ലോകത്തിന്റെ തന്നെ നെറുകയിലാണ്. NB: ഈ പേജ് നമ്മൾ കേരളീയർ ഓരോരുത്തരുടേയുമാണ്. ഇവിടെ ഞങ്ങളോ നിങ്ങളോ ഇല്ല.. നമ്മൾ ആണ് .. അതിനാൽ plZ liKe Ma pRoFilE Pic ലൈൻ കമന്റ്‌സ് നിരോധിച്ചിരിക്കുന്നു.
നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് മാത്രമാണ് കേരള പോലീസ് ഫേസ്ബുക് പേജ് ഇന്ന് ലോകത്തിൻ്റെ നെറുകയിലേക്ക് ...
Posted by Kerala Police on Wednesday, December 26, 2018
ये à¤à¥€ पà¥�ें- ട്രോളിട്ട് ചിരിപ്പിച്ച്… ചിന്തിപ്പിച്ച്… കേരളാ പൊലീസ് ‘ഫേസ്ബുക്ക് പേജ്’ ലോകത്തിന്റെ നെറുകയിലേക്ക്
ये à¤à¥€ पà¥�ें- അടിച്ചു മോനേ..ബാംഗ്ലൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിനെ മറികടന്ന് കേരള പൊലീസ് ഒന്നാമത്
Adjust Story Font
16

