ഋഷിരാജ് സിങ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന് വ്യാജ പ്രചാരണം
ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന് വ്യാജ പ്രചാരണം. ഋഷിരാജ് സിങുമായി രൂപ സാദൃശ്യമുള്ള വ്യക്തിയുടെ ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്. ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജയന്‍ തിരുവല്ല എന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ആചാരങ്ങള്‍ സംരക്ഷിക്കാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന് കാണിച്ച് ഫെയിസ് ബുക്കില്‍ ചിത്രം പങ്ക് വച്ചത്. ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള വ്യക്തിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു പ്രചാരണം. നിമിഷങ്ങള്‍ക്കകം ഫെയിസ് ബുക്കില്‍ ഇത് വൈറലായി. ഉച്ചയോടെ വിവരം ഋഷിരാജ് സിംഗിന്‍റെ ഓഫീസിലുമെത്തി. ഇതോടെയാണ് എക്സൈസ് കമ്മീഷണര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്. സൈബര്‍ സെല്ലിന് കൈമാറിയ പരാതിയില്‍ നിമിഷങ്ങള്‍ക്കകം കേസെടുത്തു. പരാതി വന്നതിന് പിന്നാലെ ജയന്‍ തിരുവല്ല പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
Adjust Story Font
16

