ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം ഇടപെടും
മുന്നണി രൂപീകരണം മുതൽ ബി.ജെ.പിയുമായി പിണക്കം തുടരുന്ന ബി.ഡി.ജെ.എസ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സമ്മർദ്ദം ശക്തമാക്കുന്നത്.

എൻ.ഡി.എ കേരള ഘടകത്തിൽ ഇടഞ്ഞു നിൽക്കുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം ഇടപെട്ടു. അയ്യപ്പ ജ്യോതിയിൽ നിന്നും വിട്ടുനിന്ന് ബി.ജെ.പിയുമായി അകൽച്ച പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇടപെടൽ. മുന്നണി വിട്ട് പോകുമെന്ന ഭീഷണിയും ബി.ഡി.ജെ.എസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതായാണ് സൂചന.
മുന്നണി രൂപീകരണം മുതൽ ബി.ജെ.പിയുമായി പിണക്കം തുടരുന്ന ബി.ഡി.ജെ.എസ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സമ്മർദ്ദം ശക്തമാക്കുന്നത്. ശബരിമല പ്രശ്നത്തെ ആയുധമാക്കാനാണ് തീരുമാനം. ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വവുമായി ചർച്ചക്കില്ലെന്ന നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ദേശീയ നേതൃത്വം ഇടപെടുന്നത്.
ബി.ഡി.ജെ.എസ് നേതൃത്വം അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാതിരുന്നതും വനിതാ മതിലിൽ പങ്കെടുക്കുന്നതിന് തടസമില്ലെന്ന് പറഞ്ഞതോടു കൂടിയാണ് ബി.ജെ.പി വെട്ടിലായത്. പ്രശ്നം വേഗം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി.
Adjust Story Font
16

