മുത്തലാഖ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ.ടി മുഹമ്മദ് ബഷീര്‍
സംഭവത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടി തന്നെ വിശദീകരിക്കുമെന്ന് മുസ്‌ലംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്

മുത്തലാഖ് വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞാലിക്കുട്ടി എത്താത്തതില്‍ അസ്വഭാവികതയില്ല. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ശേഷമായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതികരണം. മുത്തലാഖ് ബില്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന കാര്യം തന്നെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് താന്‍ പാര്‍ലമെന്‍റില്‍ സംസാരിച്ചതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മുത്തലാഖ് വിഷയത്തിലെ ലീഗിന്‍റെ നിലപാടില്‍ ഒരു മാറ്റവുമില്ല. കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് കാര്യമാക്കേണ്ട. ഇപ്പോള്‍ നടക്കുന്നത് അദ്ദേഹത്തിനെതിരായ വ്യക്തിഹത്യയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. വിഷയത്തില്‍ അണികള്‍ക്കിടയില്‍ ഉണ്ടായ ആശങ്ക പരിഹരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Adjust Story Font
16

