Quantcast

മണ്ഡലകാലത്ത് യുവതികളാരും ശബരിമലയില്‍ ദര്‍ശനം നടത്തിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

പത്തിലധികം യുവതികള്‍ ശ്രമിച്ചെങ്കിലും സന്നിധാനത്തേക്ക് എത്താനായില്ല

MediaOne Logo

Web Desk

  • Published:

    28 Dec 2018 10:05 AM GMT

മണ്ഡലകാലത്ത് യുവതികളാരും ശബരിമലയില്‍ ദര്‍ശനം നടത്തിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്
X

മണ്ഡലകാലത്ത് സന്നിധാനത്ത് യുവതികളാരും പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പത്തിലധികം പേര്‍ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചു. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 500ലധികം പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ഡലപൂജ സമയത്ത് യുവതികള്‍ സന്നിധാനത്തെത്തിയെന്നും സര്‍ക്കാര്‍ ഇത് വിവാദമാക്കാന്‍ ശ്രമിക്കാത്തതാണെന്നുമായിരുന്നു വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നേരത്തെ പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. മണ്ഡലകാലത്ത് പത്തിലേറെ പേര്‍ സന്നിധാനത്ത് എത്താല്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമസമാധാന പ്രശ്നങ്ങളുണ്ടായതിനാല്‍ യുവതികള്‍ തിരിച്ചുപോയി. മണ്ഡലകാലത്ത് മാത്രമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരില്‍ പകുതിയിലേറെ പേരെ തിരിച്ചറിയാനുണ്ട്. ഇതരസംസ്ഥാനത്ത് നിന്നുള്ളവരും പ്രതിഷേധക്കാരിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി മകരവിളക്ക് സമയത്ത് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കും.

TAGS :

Next Story