ജീവനക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് ബാങ്കില്‍ നിന്ന് തട്ടിയെടുത്ത മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു
ബാങ്കിലെ അസിസ്റ്റന്റ് മാനേജറായിരുന്ന സിസ് മോളും ഭര്‍ത്താവ് സജിത്തും ചേര്‍ന്നാണ് 2 കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തത്.

യൂണിയൻ ബാങ്ക് ആലുവ ശാഖയിലെ സ്ട്രോങ്ങ് റൂമിൽ നിന്ന് അസിസ്റ്റന്റ് മാനേജറും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്ത മുഴുവന്‍ സ്വര്‍ണവും അന്വേഷണ സംഘം കണ്ടെടുത്തു. ബാങ്കിലെ അസിസ്റ്റന്റ് മാനേജറായിരുന്ന സിസ് മോളും ഭര്‍ത്താവ് സജിത്തും ചേര്‍ന്നാണ് 2 കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തത്. വിവിധ പണമിടപാട് സ്ഥാപനങ്ങളിലടക്കം പണയം വെച്ച സ്വര്‍ണം പൊലീസ് കണ്ടെടുത്തത് 11 ദിവസം കൊണ്ടാണ്.
യൂണിയന്‍ ബാങ്കിന്റെ ആലുവ ശാഖയില്‍ 128 പേരില്‍ നിന്നായി സ്വര്‍ണപ ണയത്തിന് ഈടായി സ്വീകരിച്ച 8,852 ഗ്രാം സ്വര്‍ണമാണ് സിസിമോളും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്തത്. സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വെച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പ് പുറത്തായതോടെ കഴിഞ്ഞ മാസം 16ന് സിസ് മോളും ഭര്‍ത്താവും ഒളിവില്‍ പോയി. പിന്നീട് ഇവരെ പിടികൂടിയ അന്വേഷണ സംഘം അങ്കമാലി മേഖലയിലെ 12 ബാങ്കുകളിലും 18 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
പ്രതികളെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പോലീസ് തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കി സബ് ജയിലിലേക്കയച്ചു. പിടിച്ചെടുത്ത സ്വർണം കോടതിയിൽ ഹാജരാക്കും. നിയമ നടപടികളിലൂടെ മാത്രമേ ബാങ്കുകൾക്ക് നഷ്ടപ്പെട്ട സ്വർണം തിരിച്ചെടുക്കാനാവൂ.
Adjust Story Font
16

