മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു
വൈകിട്ട് അഞ്ചിനായിരുന്നു നട തുറന്നത്. ശേഷം, മേല്‍ശാന്തിയുടെ നേതൃത്വത്തില്‍, പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നു. ഇതിനു ശേഷമാണ്..

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. മൂന്നു ദിവസത്തിനു ശേഷം നട തുറന്നപ്പോഴും തീര്‍ത്ഥാടകരുടെ കാര്യമായ തിരക്കില്ല. വൈകീട്ട് 6 വരെ 22,450 പേരാണ് മല ചവിട്ടിയത്.
വൈകിട്ട് അഞ്ചിനായിരുന്നു നട തുറന്നത്. ശേഷം, മേല്‍ശാന്തിയുടെ നേതൃത്വത്തില്‍, പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി പകര്‍ന്നു. ഇതിനു ശേഷമാണ് തീര്‍ത്ഥാടകരെ പടി കയറ്റിയത്. ഉച്ചയ്ക്ക് 12 മണിയ്ക്കു ശേഷമായിരുന്നു നിലയ്ക്കലില്‍ നിന്നും വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിട്ടത്. പമ്പയില്‍ നിന്നും രണ്ടുമണിയ്ക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. മണ്ഡലകാലത്തിനു സമാനമായി, ഇന്നും കാര്യമായ തിരക്ക് സന്നിധാനത്തില്ല.
സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധവും സന്നിധാനത്തെ സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത്, ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വീണ്ടും നീട്ടി. ജനുവരി അഞ്ചിന് രാത്രി 12 വരെയാണ് 144ന്റെ സമയപരിധി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലേയ്ക്കുള്ള പുതിയ പൊലീസ് സംഘം ഇന്ന് സേവനത്തിനിറങ്ങി. ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്കാണ് ചുമതല.
Adjust Story Font
16

