തൃശൂര്‍ പട്ടാളം മാര്‍ക്കറ്റിന് സമീപം തീ പിടുത്തം

തൃശൂര്‍ പട്ടാളം മാര്‍ക്കറ്റിന് സമീപം തീപിടുത്തം. മൂന്ന് കടകളിലേക്ക് തീപടര്‍ന്നിട്ടുണ്ട്. പഴയവാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലത്താണ് തീപിടിച്ചത്.
ഏഴ് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. പഴയ സാധനങ്ങളും വാഹനങ്ങളും വില്‍ക്കുന്ന കടകള്‍ കൂടുതലുള്ള പരിസരത്താണ് തീ പിടിച്ചിരിക്കുന്നത്. കറുത്ത പുക ഉയരുന്നതിനാല്‍ പഴയ വാഹനങ്ങളിലെ ഡീസലും പെട്രോളും തീപ്പിടുത്തത്തിന്‍റെ ആക്കം കൂട്ടുന്നു എന്ന നിഗമനത്തിലാണ്. ഇരുനൂറോളം കടകളാണ് ഈ പ്രദേശത്തുള്ളത്.
Next Story
Adjust Story Font
16

