നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും അടൂരില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തിന് അയവില്ല
അടൂരിൽ മാത്രം ഇതുവരെ 70 ഓളം വീടുകളും നിരവധി സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ജില്ലയിൽ ഇതുവരെ 76 കേസുകളിലായി 110 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ 25 പേരെ റിമാൻഡ് ചെയ്തു. 204 പേരെ കരുതൽ....

നിരോധനാജ്ഞ പ്രഖ്യാപിച്ച പത്തനംതിട്ട അടൂരില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തിന് അയവില്ല. ഇന്നലെ രാത്രിയും മേഖലയില്‍ അക്രമസംഭവങ്ങളുണ്ടായി. അടൂർ ആര്‍.ഡി.ഒ ഉഭയകക്ഷി ചർച്ച വിളിച്ചെങ്കിലും ബി.ജെ.പി പങ്കെടുത്തില്ല.
ബി.ജെ.പി - സി.പി.എം സംഘർഷം രൂക്ഷമായ അടൂരിൽ ഇന്നലെ അർദ്ധരാത്രി മുതൽ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടൂർ പന്തളം കൊടുമൺ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയും മേഖലയില്‍ അക്രമസംഭവങ്ങളുണ്ടായി. കൊടുമൺ അങ്ങാടിക്കൽ തെക്ക് 435 ാമത് നമ്പർ എന്‍.എസ്.എസ് കരയോഗത്തിന്റെ ജനൽ ചില്ലുകൾ ബൈക്കിലെത്തിയ മുഖം മൂടി സംഘം എറിഞ്ഞ് തകർത്തു. ഏനാത്ത് ബി.ജെ.പി മേഖല പ്രസിഡന്റ് അഖിലിന്റെ വീടിന് നേരെ ആക്രമണമുണ്ടായി.
അടൂരിൽ മാത്രം ഇതുവരെ 70 ഓളം വീടുകളും നിരവധി സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ജില്ലയിൽ ഇതുവരെ 76 കേസുകളിലായി 110 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ 25 പേരെ റിമാൻഡ് ചെയ്തു. 204 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. കർമ സമിതി പ്രവർത്തകന്റെ മരണത്തെ തുടർന്ന് സംഘർഷം തുടങ്ങിയ പന്തളം ആറൻമുള പുല്ലാട് എന്നിവിടങ്ങളില്‍ സ്ഥിതി ഇപ്പോൾ ശാന്തമാണ്.
Adjust Story Font
16

