Quantcast

മിഠായിത്തെരുവിലെ വർഗ്ഗീയ കലാപാഹ്വാനം: 153 എ വകുപ്പ് ചുമത്താതെ പൊലീസ് 

അറസ്റ്റിലായ പ്രതികൾക്കെതിരെ അന്യായിമായി സംഘം ചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. 

MediaOne Logo

Web Desk

  • Published:

    5 Jan 2019 10:28 AM IST

മിഠായിത്തെരുവിലെ വർഗ്ഗീയ കലാപാഹ്വാനം: 153 എ വകുപ്പ് ചുമത്താതെ പൊലീസ് 
X

കോഴിക്കോട് മിഠായിത്തെരുവിൽ വർഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിൽ ഭീഷണി മുഴക്കിയതിന് തെളിവുകളുണ്ടായിട്ടും പൊലീസ് കാര്യക്ഷമമായ നടപടിയെടുക്കുന്നില്ല. അറസ്റ്റിലായ പ്രതികൾക്കെതിരെ അന്യായിമായി സംഘം ചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമവുമായി മുസ്ലീങ്ങൾക്കെതിരെ അക്രമികൾ കൊലവിളി നടത്തിയത് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു.

മുസ്ലീം പള്ളികൾ കത്തിക്കുമെന്നും ഒരൊറ്റ മുസ്ലിമിനെയും ബാക്കി വെയ്ക്കില്ലെന്നുമുള്ള കൊലവിളികളാണ് ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയ സംഘപരിവാർ പ്രവർത്തകർ നടത്തിയത്. പൊലീസിന്റെയും മാധ്യമപ്രവർത്തകരുടെയും മുന്നിൽ വെച്ചായിരുന്നു കലാപത്തിന് ആക്കം കൂട്ടുന്ന ഭീഷണി. ഗണപതി മാരിയമ്മൻ ക്ഷേത്ര വളപ്പിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ആയുധവുമായി അന്യായമായി സംഘം ചേരൽ , മാർഗ്ഗതടസ്സം സൃഷ്ടിക്കൽ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ആറ് വകുപ്പുകളാണ് ചുമത്തിയത്.

മിഠായിത്തെരുവിൽ അക്രമം നടത്തി അറസ്റ്റിലായ മറ്റ് 15 പേർക്കെതിരെയും ചുമത്തിയ വകുപ്പുകൾ മാത്രമാണ് ഇവർക്കെതിരെയുമുള്ളത്. മതസ്പർദ്ധ വളർത്തുന്ന വിധത്തിൽ സംസാരിച്ചവർക്കെതിരെ 153 എ വകുപ്പ് ചുമത്താമെന്നിരിക്കെ പൊലീസ് അതിന് തയ്യാറായിട്ടില്ല. അക്രമികൾക്ക് ഒത്താശ നൽകുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. അതിന് പിന്നാലെയാണ് കൺമുന്നിൽ നടന്ന കലാപ ശ്രമത്തിനെതിരെയും പോലീസ് കാര്യക്ഷമമായി ഇടപ്പെടാതിരിക്കുന്നത്.

TAGS :

Next Story