Quantcast

തന്ത്രിക്ക് നോട്ടീസ്; തന്ത്രിയെ മാറ്റാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനുണ്ടെന്ന് മന്ത്രി

എന്നാല്‍, ഈ സീസണില്‍ തന്ത്രിയുടെ മറുപടിയുണ്ടാകില്ല. അതിനിടെ തന്ത്രിയെ മാറ്റാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    6 Jan 2019 4:32 PM IST

തന്ത്രിക്ക് നോട്ടീസ്; തന്ത്രിയെ മാറ്റാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനുണ്ടെന്ന് മന്ത്രി
X

ശബരിമലയില്‍ യുവതികള്‍ കയറിയതിനെതിനെ തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തിയ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണ നോട്ടീസ്. 15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണം. എന്നാല്‍, ഈ സീസണില്‍ തന്ത്രിയുടെ മറുപടിയുണ്ടാകില്ല. അതിനിടെ തന്ത്രിയെ മാറ്റാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ദേവസ്വം കമ്മിഷണര്‍ എന്‍. വാസു ഒപ്പിട്ട വിശദീകരണ നോട്ടീസ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഖേനെ തന്ത്രിക്ക് നല്‍കും. ദേവസ്വം ബോര്‍ഡ് നല്‍കിയ സമയപരിധി അവസാനിക്കുമ്പോഴേയ്ക്കും മകരവിളക്ക് സീസണ്‍ അവസാനിക്കും. 20 നാണ് സീസണ്‍ കഴിഞ്ഞ നടയടയ്ക്കുന്നത്. നോട്ടീസിന്റെ സമയപരിധി അവസാനിക്കുന്നത്, 21നും. ബോര്‍ഡിന് തന്ത്രിയെ ഭയക്കേണ്ട ആവശ്യമില്ല. തന്ത്രിക്ക് നോട്ടീസ് നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

ദേവസ്വം ബോര്‍ഡിനു വിരുദ്ധമായി പ്രവര്‍ത്തിച്ച തന്ത്രിയെ മാറ്റാനുള്ള അധികാരം ബോര്‍ഡിനുണ്ടെന്ന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. എന്നാല്‍, ഇത് ഉടനെ നടപ്പാക്കണമെന്ന അഭിപ്രായം ദേവസ്വം ബോര്‍ഡിനില്ല. കുറ്റകൃത്യമുണ്ടാകുമ്പോള്‍ വിശദീകരണം നല്‍കാനുള്ള സാവകാശം നല്‍കുകയെന്നാണ് കീഴ് വഴക്കം. അതിനു ശേഷമെ ഇക്കാര്യങ്ങളില്‍ നടപടിയുണ്ടാകൂ. യുവതികളെ ശബരിമലയിലേയ്ക്ക് ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നില്ല. എല്ലാ ഭക്തരും ഒരുപോലെയാണ്. ക്രമസമാധാന പ്രശ്നം പൊലീസാണ് കൈകാര്യം ചെയ്യുന്നത്. എത്രയുവതികള്‍ കയറിയെന്ന കണക്കെടുപ്പും അതിന്റെ സ്ഥിരീകരണവും ദേവസ്വം ബോര്‍ഡിന്റെ ജോലിയല്ലെന്നും കമ്മിഷണര്‍ പറഞ്ഞു.

TAGS :

Next Story