Quantcast

കെ.എ.എസ് സംവരണം; സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പരിഹാരമല്ലെന്ന് കെ.സോമപ്രസാദ് എം.പി 

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍(കെ.എ.എസ്) സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്താമെന്ന സര്‍ക്കാര്‍ നിലപാട് സംവരണം ഒഴിവാക്കുന്നതിനുള്ള പരിഹാരമല്ലെന്ന് സി.പിഎം എം.പി കെ സോമപ്രസാദ്.

MediaOne Logo

Web Desk

  • Published:

    7 Jan 2019 2:16 PM IST

കെ.എ.എസ് സംവരണം; സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പരിഹാരമല്ലെന്ന് കെ.സോമപ്രസാദ് എം.പി 
X

കെ.എ.എസിലെ സംവരണ നഷ്ടം നികത്താന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്താമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സി.പി.എം രാജ്യസഭാംഗം കെ സോമപ്രസാദ്. ആദ്യ നിയമനത്തിന് 3 വര്‍ഷത്തിന് ശേഷമേ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടക്കൂ. 40 വര്‍ഷത്തേക്ക് പട്ടിക വിഭാഗക്കാര്‍ക്ക് ഐ.എ എസിലേക്ക് സ്ഥാനക്കയറ്റ സാധ്യത നഷ്ടപ്പെടുന്നതാകും ഫലമെന്നും സോമപ്രസാദ് മാധ്യമത്തിലെഴുതിയ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യം നിഷേധിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് എന്ന നിര്‍ദേശം വലിയ ചതിക്കുഴിയാണെന്നാണ് കെ സോമപ്രസാദ് എം.പി ലേഖനത്തില്‍ പറയുന്നത്. ആദ്യ നിയമനത്തിലെ 100പേരില്‍ സംവരണ വിഭാഗങ്ങളിലെ ആരും ഉണ്ടാകാന്‍ സാധ്യതയില്ല. സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തുന്നത് ജനറല്‍ റിക്രൂട്ട്മെന്‍റ് കഴിഞ്ഞതിന് ശേഷമാണ്. ഇത് നടക്കാന്‍ തന്നെ മൂന്ന് വര്‍ഷമെടുക്കും. ഇക്കാലയളവില്‍ ഐ.എ.എസിലേക്ക് കണ്‍ഫര്‍ ചെയ്യുന്നവരുടെ ഒഴിവിലേക്ക് ജനറല്‍ ലിസ്റ്റില്‍ നിന്ന് ആളുകളും വരും.

ചുരക്കത്തില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് വഴി വരുന്നവര്‍ക്ക് സീനിയോരിറ്റി ലിസ്റ്റില്‍ 165ല്‍ താഴെ സ്ഥാനമാകും ലഭിക്കുകയെന്ന സോമപ്രസാദ് വ്യക്തമാക്കുന്നു. സംവരണം ഏര്‍പ്പെടുത്തിയിട്ടും പ്രാതിനിധ്യക്കുറവ് വരുമ്പോഴാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തുക. അല്ലാതെ സംവരണത്തിന് പകരം വെക്കുന്നതല്ല. സംവരണമാണ് നിയമമെന്നും ലേഖനത്തിലുണ്ട്. കെ.എ.എസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പാക്കുകയാണ്.

ഭരണഘടന പട്ടിക പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന മൗലികാവകാശമാണ്‌ സംവരണം. ഇത് സംരക്ഷിക്കുകയെന്ന പ്രഖ്യാപിത നയത്തില്‍ ഇടതു സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് വിശ്വസിക്കുന്നതായും സോമപ്രസാദ് ലേഖനത്തില്‍ പ്രതീക്ഷവെക്കുന്നു. പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി കൂടിയായ സോമപ്രസാദിന്‍റെ ലേഖനം ഈ വിഷയത്തിലെ സി.പി.എമ്മിനകത്തെ അഭിപ്രായ വ്യത്യാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്. കെ.എ.സിലെ സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

TAGS :

Next Story