പ്രളയ ദുരിതബാധിതരായ കര്‍ഷകര്‍ക്ക് മൊറട്ടോറിയം നല്‍കുന്നില്ലെന്ന് പരാതി
കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് ഇരട്ടി ദുരിതമായി ബാങ്കുകളുടെ നോട്ടീസ്.

പ്രളയം ദുരിതം വിതച്ച സ്ഥലങ്ങളിലെ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പക്ക് മൊറട്ടോറിയം നല്‍കുന്നില്ലെന്ന് പരാതി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് കര്‍ഷകര്‍ക്ക് ഇരട്ടി ദുരിതമായി ബാങ്കുകളുടെ നോട്ടീസ്. വായ്പ തിരിച്ചടക്കണമെന്ന് ബാങ്കുകള്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് കാരശ്ശേരി പഞ്ചായത്തിനെ ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബാങ്കുകളുടെ നടപടി. പ്രളയബാധിത പ്രദേശങ്ങളിലെ കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ് കാരശ്ശേരി പഞ്ചായത്ത്. 20ലേറെ സ്ഥലങ്ങളിലാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. ഈ പ്രദേശങ്ങളെ പ്രളയബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകരോട് ലോണടക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രളയത്തെ തുടര്‍ന്ന് വലിയ തോതില്‍ കര്‍ഷകര്‍ക്ക് വിള നാശമുണ്ടായിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം തന്നെയായിരുന്നു ഇതിന് കാരണം. വായ്പയടക്കുന്നതിന് ബാങ്ക് ഒരു വര്‍ഷം സാവകാശം നല്കുമെന്ന് കരുതിയിരുന്നവര്‍ക്ക് ഇരുട്ടടിയാവുകയാണ് ബാങ്കുകളുടെ നടപടി. കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളെ പ്രളയബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ഇതിനുള്ള നടപടി ആവശ്യപ്പെട്ട് സി.പി.ഐ തന്നെ സമരരംഗത്തുണ്ട്.
Adjust Story Font
16

