വയനാട്ടില്‍ ആരാവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
വയനാട് ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും കണ്ണുവെച്ചിട്ടുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. വിജയ സാധ്യത തന്നെയാണ് ഇതിന് കാരണം.

ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വയനാട് മണ്ഡലത്തിൽ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത് യു.ഡി.എഫ് ക്യാന്പിലാണ്. യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. എല്‍.ഡി.എഫില്‍ സീറ്റ് സി.പി.ഐയ്ക്ക് തന്നെയാവാനാണ് സാധ്യത. ഒരു പൊതുസ്ഥാനാര്‍ഥി വേണം എന്ന നിലയിലും എല്‍.ഡി.എഫ് ക്യാമ്പില്‍ ചര്‍ച്ച ഉയരുന്നുണ്ട്.
വയനാട് ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കളും കണ്ണുവെച്ചിട്ടുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. വിജയ സാധ്യത തന്നെയാണ് ഇതിന് കാരണം.
2009 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 153439 വോട്ടിനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ ഷാനാവാസിന്റെ വിജയം. എന്നാല്‍ 2014 ല്‍ ഭൂരിപക്ഷം 20870 ആയി കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ആകെയുള്ള ഏഴ് മണ്ഡലങ്ങളില്‍ മൂന്നില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. എന്നാല്‍ നിലവില്‍ മണ്ഡലം യു.ഡി.എഫിന്റെ കോട്ടയാണെന്ന് തന്നെയാണ് പൊതുവിലയിരുത്തല്‍. ടി സിദ്ധിഖ്, എം.എം ഹസ്സന്‍, ഷാനിമോള്‍ ഉസ്മാന്‍, വി.വി പ്രകാശ്, കെ.സി വേണുഗോപാല്‍ എന്നിവരുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. സ്ഥാനാര്‍ഥി ആരായാലും വിജയം ഉറപ്പാണെന്നാണ് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. അന്ന് ഏഴില്‍ നാല് സീറ്റ് നേടാന്‍ എല്‍.ഡി.എഫിന് സാധിച്ചിരുന്നു. കൂടാതെ വീരേന്ദ്രകുമാര്‍ ഇടത്പാളയത്തിലേക്ക് തിരിച്ചെത്തിയതും എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥി തന്നെ വരാനാണ് സാധ്യത. എന്നാല്‍ അപ്രതീക്ഷിതമായി ഒരു പൊതുസ്ഥാനാര്‍ഥി കടന്ന് വരാനുള്ള സാധ്യതയുമുണ്ട്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ച ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് ആണെങ്കില്‍ തികഞ്ഞ ആത്മവിശ്വാസത്തിലും. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാല്‍ മാത്രമേ മത്സരത്തിന്റെ കൃത്യമായ ചിത്രം വ്യക്തമാവൂ.
Adjust Story Font
16

