Quantcast

ഷാജിക്ക് വോട്ടവകാശമില്ല, സഭയില്‍ പങ്കെടുക്കാം; നിലപാട് ആവര്‍ത്തിച്ച് സുപ്രീംകോടതി

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന സംഭവത്തിലാണ് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

MediaOne Logo

Web Desk

  • Published:

    11 Jan 2019 6:05 PM IST

ഷാജിക്ക് വോട്ടവകാശമില്ല, സഭയില്‍ പങ്കെടുക്കാം; നിലപാട് ആവര്‍ത്തിച്ച് സുപ്രീംകോടതി
X

കെ.എം ഷാജിയുടെ നിയമസഭാംഗത്വം വീണ്ടും റദ്ദാക്കിയ കേസില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് സുപ്രീം കോടതി. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല. ആനുകൂല്യങ്ങളും ലഭിക്കില്ല. അഴീക്കോട് മണ്ഡലത്തിലെ സി.പി.എം പ്രവര്‍ത്തകനായ ടി.വി. ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാമതും ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

എം.വി നികേഷ്‌കുമാര്‍ നല്‍കിയ ഹരജിയിലും നേരത്തെ ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയിരുന്നു. രണ്ട് ഉത്തരവുകളും ചോദ്യം ചെയ്ത് ഷാജി സമര്‍പ്പിച്ച ഹരജികള്‍ ഒരുമിച്ചു പരിഗണിക്കാന്‍ ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന സംഭവത്തിലാണ് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

അമുസ്ലിമിന് വോട്ടുചെയ്യരുതെന്നും അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണെന്നും മുസ്ലീമായ ഷാജിക്ക് വോട്ടുചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ലഘുലേഖയാണ് മതധ്രുവീകരണം നടത്തിയതിന് കോടതി തെളിവായി സ്വീകരിച്ചത്.

TAGS :

Next Story