Quantcast

മിഠായിത്തെരുവ് അക്രമം; യു.ഡി.എഫ് സമരത്തിലേക്ക്

മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ മുഴുവനായി പിടികൂടുക,സമാധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് സമരത്തിനെരുങ്ങുന്നത്.

MediaOne Logo

Web Desk

  • Published:

    11 Jan 2019 7:31 AM IST

മിഠായിത്തെരുവ് അക്രമം; യു.ഡി.എഫ് സമരത്തിലേക്ക്
X

ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയ മുഴുവന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലേക്ക്.പതിനാലാം തിയതി മിഠായിത്തെരുവില്‍ ധര്‍ണ നടത്താനാണ് യു.ഡി.എഫ് തീരുമാനം.

മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ മുഴുവനായി പിടികൂടുക,സമാധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് സമരത്തിനെരുങ്ങുന്നത്.പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍,കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കും.

മിഠായിത്തെരുവില്‍ കടകളടിച്ച് തകര്‍ത്തവരിലെ പ്രധാന പ്രതികളെ ഇനിയും പൂര്‍ണമായും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 11 പേരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു. കടകള്‍ക്ക് നേരെ അക്രമണം നടത്തുന്നതായി ദൃശ്യങ്ങളില്‍‌ നിന്ന് വ്യക്തമായവരാണിവര്‍. അതിനിടെ പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ യു.ഡി.എഫ് പ്രവര്‍ത്തകരെ എം.കെ മുനീര്‍ കോഴിക്കോട് ജില്ലാ ജയിലിലെത്തി സന്ദര്‍ശിച്ചു. പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്ന് എം.കെ മുനീര്‍ കുറ്റപ്പെടുത്തി.

TAGS :

Next Story