Quantcast

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് മടക്കി അയച്ചു

രേഷ്മ നിശാന്തും ഷാനിലയുമാണ് വീണ്ടുമെത്തിയത്.ഇവരെ പൊലീസ് നിലക്കലില്‍ തടഞ്ഞു. 

MediaOne Logo

Web Desk

  • Published:

    19 Jan 2019 2:19 PM IST

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് മടക്കി അയച്ചു
X

ശബരിമല ദര്‍ശനത്തിന് വീണ്ടുമെത്തിയ കണ്ണൂര്‍ സ്വദേശിനികളെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞ് തിരിച്ചയച്ചു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ യുവതികളെയാണ് പൊലീസ് മടക്കിയയച്ചത്. സുരക്ഷ ഒരുക്കാമെന്ന് ഉറപ്പിന്മേലാണ് തങ്ങള്‍ എത്തിയതെന്നും പോലീസ് വാക്കു പാലിച്ചില്ലെന്നും നവോത്ഥാന കൂട്ടായ്മ പ്രതികരിച്ചു.

കഴിഞ്ഞ ബുധനാഴ്ച ശബരിമല ദര്‍ശനം നടത്താന്‍ എത്തി നീലിമലയിലെ പ്രതിഷേധം കാരണം പോലീസ് മടക്കി അയച്ച രേഷ്മയും ശനിലയുമാണ് ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് വീണ്ടുമെത്തിയത്.രണ്ടു വാഹനങ്ങളിലായി എത്തിയ ഇവരെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു കണ്‍ട്രോള്‍റൂമില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതിഷേധം ഉണ്ടാവുകയാണെങ്കില്‍ സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് യുവതികളും സംഘവും മടങ്ങിയത്. ഒരുമണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം ഇവരെ തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ പൂര്‍ണ സുരക്ഷ ഒരുക്കാമെന്ന ഉറപ്പിലാണ് തങ്ങള്‍ വീണ്ടും എത്തിയതെന്നും പൊലീസ് പറഞ്ഞു പറ്റിച്ചു എന്നും നവോത്ഥാന കൂട്ടായ്മ ശബരിമലയിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മയുടെ മറാശി ശ്രെയസ് കണാരന്‍ മീഡിയവണിനോട് പ്രതികരിച്ചു. ആചാരപ്രകാരം പൂര്‍ണ്ണ വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ചത് നിരാശാജനകമാണെന്നും ഇവര്‍ വ്യക്തമാക്കി.

TAGS :

Next Story