ബി.ജെ.പിയെ ഇനിയും അധികാരത്തിലെത്തിക്കരുതെന്ന് കോടിയേരി, വളരാന്‍ സഹായിക്കുന്നത് സി.പി.എമ്മാണെന്ന് കുഞ്ഞാലിക്കുട്ടി
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ വില്‍പ്പനക്ക് വച്ചിരിക്കുകയാണ്.

ബി.ജെ.പി സര്‍ക്കാരിനെ ഇനിയും അധികാരത്തിലെത്തിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ വില്‍പ്പനക്ക് വച്ചിരിക്കുകയാണ്. ശബരിമല ഉള്‍ക്കൊളളുന്ന മണ്ഡലത്തില്‍ മത്സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്നും കോടിയേരി വെല്ലുവിളിച്ചു. മുത്തലാഖ് വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചത് മൃദു ആര്‍.എസ്.എസ് നയമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
കേരളത്തില്‍ ബി.ജെ.പിയെ വളരാന്‍ സഹായിക്കുന്നത് സി.പി.എമ്മാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് ഉള്ള മുന്നണി എപ്പോഴും മികച്ച വിജയം കാഴ്ച വച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് നടന്ന അബ്ദുറഹ്മാന്‍ ബാഖഫി തങ്ങള്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
Adjust Story Font
16

