ഏറ്റവും മികച്ച എൻ.സി.സി കാഡറ്റിനുള്ള പുരസ്കാരം സൽമാനുൽ ഫാരിസിന്
2018-19 വർഷത്തെ രാജ്യത്തെ ഏറ്റവുംമികച്ച എൻ.സി.സി. കാഡറ്റിനുള്ള പുരസ്കാരം ഫാറൂഖ് കോളേജ് വിദ്യാർഥി സൽമാനുൽ ഫാരിസിന്

2018-19 വർഷത്തെ രാജ്യത്തെ ഏറ്റവുംമികച്ച എൻ.സി.സി. കാഡറ്റിനുള്ള പുരസ്കാരം ഫാറൂഖ് കോളേജ് വിദ്യാർഥി സൽമാനുൽ ഫാരിസിന്. 28-ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡിനോടനുബന്ധിച്ചുള്ള ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
നിരവധി ക്യാമ്പുകളും ഗ്രൂപ്പ് ഇന്റർവ്യൂകൾക്കും ശേഷമാണ് രാജ്യത്തെ ഏറ്റവുംമികച്ച എൻ.സി.സി. കാഡറ്റായി സൽമാൻ തിരഞ്ഞെടുക്കപ്പെട്ടത്. തിരൂർ പേരൂർ സ്വദേശികളായ ഇസ്മായിലിന്റെയും ഷമീമ ഇസ്മായിലിന്റെയും മകനാണ് സൽമാനുൽ ഫാരിസ്. നയൻകേരള നേവൽ എൻ.സി.സി. യൂണിറ്റ് കാഡറ്റും കൂടിയാണ് സൽമാനുൽ ഫാരിസ്.
രാജ്യത്തെ ഏറ്റവുംമികച്ച എൻ.സി.സി. കാഡറ്റിനുള്ള പുരസ്കാരം നേടിയ ഫാറൂഖ് കോളേജ് വിദ്യാർഥി സൽമാനുൽ ഫാരിസിനെ അനുമോദിച്ചു. യോഗത്തിൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ്, സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ്, മാനേജർ സി.പി. കുഞ്ഞിമുഹമ്മദ്, എൻ.കെ. മുഹമ്മദലി, ലഫ്റ്റനന്റ് കമാൻഡർ കെ. രാജേഷ് കുമാർ, എ.എൻ.ഒ. സബ് ലഫ്റ്റനെന്റ് ഡോ. എ.ടി. അബ്ദുൽ ജബ്ബാർ, ക്യാപ്റ്റൻ ഡോ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
ഫാറൂഖ് കോളേജ് പി.ടി.എ. കമ്മിറ്റിയും സൽമാനെ അനുമോദിച്ചു. യോഗത്തിൽ പി.ടി.എ. കമ്മിറ്റി ഉപാധ്യക്ഷൻ കമാൽ വരദൂർ, ടി. സുധീഷ്, നാസർ എസ്റ്റേറ്റ്മുക്ക്, ഷാഹുൽഹമീദ്, എം.എ. ഗഫൂർ, ടി. നിസാർ, പ്രൊഫ. സി. ഉമ്മർ, ഡോ. എസ്.വി. അബ്ദുൽഹമീദ് എന്നിവർ സംസാരിച്ചു.
Adjust Story Font
16

