Quantcast

സെന്‍കുമാറിന്റേത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന; സമിതി നിയോഗിച്ചത് നമ്പി നാരാണയനെ പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍

നമ്പി നാരായണന്‍ കേസില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയെ കുറിച്ച് ടി.പി സെന്‍കുമാര്‍ പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണെന്ന് കോടതി വിധിയില്‍ നിന്ന് വ്യക്തം.

MediaOne Logo

Web Desk

  • Published:

    26 Jan 2019 7:29 PM IST

സെന്‍കുമാറിന്റേത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന; സമിതി നിയോഗിച്ചത് നമ്പി നാരാണയനെ പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍
X

നമ്പി നാരായണന്‍ കേസില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയെ കുറിച്ച് ടി.പി സെന്‍കുമാര്‍ പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണെന്ന് കോടതി വിധിയില്‍ നിന്ന് വ്യക്തം. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ പരിശോധിക്കാനാണ് ജസ്റ്റിസ് ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കുന്നതെന്നാണ് കോടതി വിധിയില്‍ പറയുന്നത്. നമ്പി നാരായണനെതിരായ സെന്‍കുമാറിന്‍റെ പരാമര്‍ശം മ്ലേച്ഛമാണെന്ന് മന്ത്രി എ.കെ ബാലനും പ്രതികരിച്ചു.

നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിയുടെ 31ാം പേജിലാണ് ഡി.കെ ജയിന്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം പറയുന്നത്. നഷ്ടപരിഹാരത്തിനപ്പുറം മറ്റ് കാര്യങ്ങള്‍ കൂടി പരിശോധിക്കണമെന്ന് പരാതിക്കാരനും അഭിഭഷകനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നമ്പി നാരാണയനെ മാനസികമായി പീഢിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സമിതിയെ നിയോഗിക്കുന്നുവെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവിനെയാണ് തനിക്ക് ഇഷ്ടമുള്ള രീതിയില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവി കൂടിയായ സെന്‍കുമാര്‍ വളച്ചൊടിച്ചത്.

കോടതി നിയോഗിച്ച സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഭയമുള്ളത് കൊണ്ടാണ് സെന്‍കുമാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പൊതുപ്രവര്‍ത്തകനായ പാലോട് സന്തോഷും പറഞ്ഞു. നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് സെന്‍കുമാര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതെന്നും ആരോപണമുണ്ട്.

TAGS :

Next Story