Quantcast

ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ബാലഭാസ്കറിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പി ഉത്തരവിട്ടത്.

MediaOne Logo

Web Desk

  • Published:

    29 Jan 2019 9:19 PM IST

ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
X

സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പി ഉത്തരവിട്ടത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നായിരുന്നു പിതാവിന്‍റെ ആവശ്യം. അന്വേഷണസംഘത്തില്‍ ആരായിരിക്കുമെന്ന് ഉടന്‍ തന്നെ തീരുമാനമെടുക്കും.

ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഡ്രൈവറുടെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്നതായിരുന്നു പരാതിയിലെ ആവശ്യം.

അപകടസമയത്ത് വണ്ടി ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി. കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ച ശേഷമുള്ള സംഭവങ്ങള്‍ ഓര്‍മയില്ലെന്നും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്ന് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

ये भी पà¥�ें- വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കര്‍ അന്തരിച്ചു

TAGS :

Next Story