അട്ടപ്പാടിയിലെ ആദിവാസി യുവാക്കളെ തമിഴ്നാട് പൊലീസ് മര്‍ദിച്ചതായി പരാതി
തമിഴ്നാട്ടിലെ കിണ്ണക്കരയിലേക്ക് അരിവാങ്ങാന്‍ പോയ തങ്ങളെ പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്ന് മണികണ്ഠനും വിനീഷും പറയുന്നു

അട്ടപ്പാടിയിലെ ആദിവാസി യുവാക്കളെ തമിഴ്നാട് പൊലീസ് മര്‍ദിച്ചതായി പരാതി. പുതൂര്‍ പഞ്ചായത്തിലെ ഊരടം ഊരിലെ രണ്ട് യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ മണികണ്ഠന്‍, വിനീഷ് എന്നിവരെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരള തമിഴ്നാട് അതിര്‍ത്തിയിലാണ് ഊരടം ഊര്. തമിഴ്നാട്ടിലെ കിണ്ണക്കരയിലേക്ക് അരിവാങ്ങാന്‍ പോയ തങ്ങളെ പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്ന് മണികണ്ഠനും വിനീഷും പറയുന്നു. സമീപത്തുള്ള റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞതിനാലാണ് പൊലീസ് മര്‍ദിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.
മര്‍ദനമേറ്റ ഇരുവരെയും മണിക്കൂറുകളോളം കിണ്ണക്കര ഔട്ട്പോസ്റ്റില്‍ പൊലീസ് തടഞ്ഞുവെച്ചു. ഊരടം ഊരിലുള്ളവരും നാട്ടുകാരും കിണ്ണക്കരയിലെ ഔട്ട്പോസ്റ്റിലെത്തി ബഹളം വെച്ചതോടെയാണ് ഇവരെ വിട്ടയത്. പരിക്കേറ്റ യുവാക്കള്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
Adjust Story Font
16

