സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു
രണ്ടാം സീറ്റെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നത് പി.ജെ ജോസഫാണ്. കോട്ടയത്തെ കൂടാതെ ഇടുക്കിയോ ചാലക്കുടിയോ കിട്ടണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ പി.ജെ ജോസഫ് ഉറച്ച് നില്‍ക്കുമ്പോള്‍ മുന്നണിയെ പ്രതിരോധത്തിലാക്കാനില്ലെന്നാണ് കെ.എം മാണിയുടെ നിലപാട്. കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
രണ്ടാം സീറ്റെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നത് പി.ജെ ജോസഫാണ്. കോട്ടയത്തെ കൂടാതെ ഇടുക്കിയോ ചാലക്കുടിയോ കിട്ടണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ലയനത്തിന് ശേഷം കാര്യമായ നേട്ടങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇതിന് കാരണമായി ജോസഫ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ രണ്ടാം സീറ്റ് ലഭിക്കാതെ പിന്നോട്ടില്ലെന്നാണ് ജോസഫിന്റെ നിലപാട്.
എന്നാല്‍ രണ്ടാം സീറ്റിന്റെ കാര്യത്തില്‍ മാണി നിലപാട് മയപ്പെടുത്തുകയാണ്. മുന്നണിയില്‍ ഇക്കാര്യം ആവശ്യപ്പെടുമെങ്കിലും സമ്മര്‍ദ്ദം ചെലുത്താനില്ലെന്നാണ് മാണി പറയുന്നത്. മുന്നണിയെ പ്രതിരോധനത്തിലാക്കുന്ന നിലപാടുകള്‍ സ്വീകരിക്കില്ല. നേരത്തെ രാഹുല്‍ ഗാന്ധിയെ കണ്ടപ്പോഴും ഇതേ നിലപാടാണ് മാണി സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ രണ്ടാം സീറ്റ് ലഭിച്ചില്ലെങ്കില്‍ അത് കേരള കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. ഇതിനിടെ കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ അറിയില്ലെന്നും മുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Adjust Story Font
16

