ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയം പ്രതിസന്ധിയിൽ
കെ.സിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ സീറ്റ് ലക്ഷ്യം വച്ച് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.

കെ.സി വേണുഗോപാൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയതോടെ ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയം പ്രതിസന്ധിയിൽ. കെ.സിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ സീറ്റ് ലക്ഷ്യം വച്ച് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായപ്പോൾ ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇതായിരുന്നു. എന്നാൽ വേണുഗോപാലിന് സംഘടന ചുമതല നല്കിയതിന് ശേഷമുള്ള പ്രതികരണം ഇങ്ങനെ. സ്ഥാനാർത്ഥിയാകമെന്ന് കെ.സിയും ഉറപ്പിച്ച് പറയുന്നില്ല. മുൻ എം.എൽ.എ പി.സി വിഷ്ണുനാഥ്, ചേർത്തലയിൽ മത്സരിച്ച എസ്. ശരത്ത്, ഡി.സി.സി പ്രസിഡന്റ് എം.ലിജു എന്നിവരുടെ പേരുകളാണ് സജീവ ചർച്ചയിലുള്ളത്. ഷാനിമോൾ ഉസ്മാനെപ്പോലെയുള്ള നേതാക്കളും ആലപ്പുഴയിൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
Next Story
Adjust Story Font
16

