Quantcast

ബന്ധുനിയമന വിവാദം: ഫയലുകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ്

മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധു അദീബിന്‍റെ നിയമനവുമായി ബന്ധപ്പെട്ട മൂന്ന് ഫയലുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം

MediaOne Logo

Web Desk

  • Published:

    8 Feb 2019 8:21 PM IST

ബന്ധുനിയമന വിവാദം: ഫയലുകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ്
X

മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ ഫയലുകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ലോകായുക്ത നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം എട്ടിന് പരിഗണിക്കും.

ലോകായുക്ത ജസ്റ്റിസ് പൈയസ് സി കുര്യാക്കോസ്, ഉപ ലോകായുക്ത എ.കെ ബഷീര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധു അദീബിന്‍റെ നിയമനവുമായി ബന്ധപ്പെട്ട മൂന്ന് ഫയലുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇതു സംബന്ധിച്ച് ലോകായുക്ത നോട്ടീസ് അയച്ചു. കേസില്‍ പ്രാഥമിക അന്വേഷണം നടത്താനും ലോകായുക്ത ഉത്തരവായി. അടുത്ത മാസം 8ന് കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സ്പെഷ്യല്‍ അറ്റോര്‍ണി നേരിട്ട് ഹാജരാകുമെന്നും ഇതിന് ഒരാഴ്ച സമയം വേണമെന്നും സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ വെള്ളിയാഴ്ച തന്നെ സ്പെഷ്യല്‍ അറ്റോര്‍ണി എത്തട്ടെയെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ അറ്റോര്‍ണി മഞ്ചേരി ശ്രീധരന്‍ നായര്‍ ഇന്ന് ലോകായുക്തയില്‍ ഹാജരാകുകയും കേസ് ഫയലില്‍ സ്വീകരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എതിര്‍ കക്ഷിയുടെ അഭിഭാഷകനായ അഡ്വ ജോര്‍ജ് പൂന്തോട്ടത്തിന്‍റെ വാദം കൂടി കേട്ട ശേഷമാണ് പ്രാഥമിക അന്വേഷണം തുടരാന്‍ ഉത്തരവായിരിക്കുന്നത്.

TAGS :

Next Story