വ്യാജരേഖ ചമച്ചുവെന്ന പരാതി: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരെ കേസ്
വ്യാജരേഖ ചമക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകളിലാണ് ഫിറോസിനെതിരെ കേസ്

വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരെ കേസ്. ജെയിംസ് മാത്യൂ എം.എല്‍.എ നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാജരേഖ ചമക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകളിലാണ് ഫിറോസിനെതിരെ കേസ്. ഡി.ജി.പി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ പരാതിയിലാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നിയമനങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നതായി കാട്ടി ജെയിം മാത്യു എം.എല്‍.എ തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന് പരാതി നല്‍കിയിരുന്നുവെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പി.കെ ഫിറോസ് ആരോപിച്ചിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവിന്റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് എം.എല്‍.എ മന്ത്രിക്ക് നല്‍കിയ പരാതിയെന്ന പേരില്‍ രേഖയും ഫിറോസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ പുറത്ത് വിട്ട കത്തിലെ ഒരു പേജ് തന്റേതല്ലെന്നായിരുന്നു ജെയിംസ് മാത്യൂവിന്‍റെ പരാതി.
Adjust Story Font
16

