Quantcast

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡല പര്യടനത്തിന് ഒരുങ്ങി എം.കെ രാഘവന്‍ എം.പി

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ പോസ്റ്റര്‍ പ്രചരണങ്ങള്‍ ആരംഭിച്ച ശേഷം നേരിട്ട് തെരഞ്ഞെടുപ്പ് റാലിക്കൊരുങ്ങുകയാണ് എം.കെ രാഘവന്‍ എം.പി

MediaOne Logo

Web Desk

  • Published:

    17 Feb 2019 10:44 AM IST

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡല പര്യടനത്തിന് ഒരുങ്ങി എം.കെ രാഘവന്‍ എം.പി
X

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡല പര്യടനത്തിന് ഒരുങ്ങി എം.കെ രാഘവന്‍ എം.പി. തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ നടത്തുന്ന എം.കെ രാഘവന്‍ എം.പിയുടെ ജനഹൃദയയാത്ര 18ന് ആരംഭിക്കും. ദേശീയ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചാണ് എം.കെ രാഘവന്റെ യാത്ര.

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ പോസ്റ്റര്‍ പ്രചരണങ്ങള്‍ ആരംഭിച്ച ശേഷം നേരിട്ട് തെരഞ്ഞെടുപ്പ് റാലിക്കൊരുങ്ങുകയാണ് എം.കെ രാഘവന്‍ എം.പി. യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന റാലി. പതിനെട്ടാം തീയതി കൊടുവള്ളി നരിക്കുനിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 1ന് രാമനാട്ടുകരയില്‍ സമാപിക്കും. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാടി എം.കെ രാഘവന്‍ എം.പിക്കെതിരെയുള്ള കേസിനെ പ്രതിരോധിക്കാനാവുമെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടല്‍.

നാടിനൊപ്പം ജനങ്ങള്‍ക്കൊപ്പം എന്ന മുദ്രാവാക്യത്തില്‍ നടത്തുന്ന ജനഹൃദയയാത്ര കെ.സി വേണുഗോപാല്‍ എം.പിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

TAGS :

Next Story