Quantcast

കാസര്‍കോട് കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് മുല്ലപ്പള്ളി

രണ്ട് കുടുംബങ്ങളെയും കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ.പി.സി.സി 25 ലക്ഷം രൂപ വീതം ധനസഹായം നല്‍കും.

MediaOne Logo

Web Desk

  • Published:

    18 Feb 2019 4:48 PM IST

കാസര്‍കോട് കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് മുല്ലപ്പള്ളി
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. കെ.സി വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ കെ.സി ജോസഫ്, കെ.എസ് ശബരീനാഥന്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ട് കുടുംബങ്ങളെയും കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ.പി.സി.സി 25 ലക്ഷം രൂപ വീതം ധനസഹായം നല്‍കും.

അതിനിടെ കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശരത്തിന്റെ സഹോദരി അമൃതയെയും പിതാവ് സത്യനെയും ആശ്വസിപ്പിക്കവെയാണ് മുല്ലപ്പള്ളി നിയന്ത്രണം വിട്ട് കരഞ്ഞത്.

ഇന്നലെ രാത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും കൊലക്കത്തിക്കിരയായത്. തലച്ചോറ് പിളര്‍ന്ന് തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണ കാരണമെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളുണ്ട്. പ്രദേശത്തെ സി.പി.എം - കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ‍പൊലീസിന്‍റെ നിഗമനം.

TAGS :

Next Story